»   » ഇത്രയും ലൈക്കാന്‍ ഈ ചിത്രത്തിനെന്താ പ്രത്യേകത?

ഇത്രയും ലൈക്കാന്‍ ഈ ചിത്രത്തിനെന്താ പ്രത്യേകത?

Posted By:
Subscribe to Filmibeat Malayalam

ലാലേട്ടന്‍ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് കിട്ടിയ ലൈക്കെത്രയാണെന്നറിയാമോ? 133,701. അതിനും മാത്രം ഈ ചിത്രത്തിനെന്താണ് ഇത്രയും പ്രത്യേകത. മോഹന്‍ലാല്‍ മകനൊപ്പം വീട്ടില്‍ ദീപാവലി ആഘോഷിച്ചു.

അതല്ലേ കാര്യം. ലാലേട്ടന്‍ മുണ്ടുടുത്ത് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടാല്‍ തന്നെ കൈയ്യടിയുടെ കാര്യം പറയേണ്ട. അതിനൊപ്പം അതേ വേഷത്തില്‍ മകന്‍ പ്രണവിനെ കൂടെ കണ്ടാലോ. വീട്ടില്‍ മോഹന്‍ലാലും പ്രണവും മുണ്ടുടുത്ത് ദീപാവലി ആഘോഷിക്കുന്ന ചിത്രമാണ് ഫേസ്ബുക്കില്‍ ലൈക്കുകള്‍ വാരിക്കൂട്ടിയത്.

Mohanlal and Pranav

പതിനായരത്തിനു മുകളില്‍ ആള്‍ക്കാര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്. സ്‌നേഹത്തിലും ആരാധനയിലും കുളിച്ച കമന്റുകള്‍വേറെ. രാജാവും രാജാവിന്റെ മകനും, ജാഡയില്ലാത്ത അച്ഛനും മകനും തുടങ്ങിയ കന്റുകള്‍ക്കൊപ്പം പ്രണവിന് സിനിമയിലേക്ക് വിട്ടുതരാനുള്ള അഭ്യര്‍ത്ഥനയുമുണ്ട്. ലാലേട്ടന്‍ പയ്യനെ ഇങ്ങ് ഇറക്കിവിട്ടേക്ക് ഞങ്ങള്‍ നോക്കികൊള്ളാം എന്നൊരാള്‍. അച്ഛന്‍ തകര്‍ത്തുവരുന്നു മകനു വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു എന്ന് വേറൊരാള്‍.

എന്തായാലും പ്രണവ് സിനിമയിലേക്കെത്തേണ്ട താമസം മാത്രമെയുള്ളൂ മോഹന്‍ലാല്‍ ഫാന്‍സ് താരപുത്രനെ ഏറ്റെടുക്കാന്‍ തയ്യാറായികഴിഞ്ഞു. അച്ഛന് നല്‍കിയ സ്വീകരണം ഒട്ടും കുറയാതെ ദുല്‍ഖറിന് ആരാധകര്‍ നല്‍കുമ്പോള്‍ തീര്‍ച്ചയായും പ്രണവിന് ധൈര്യത്തോടെ കടന്നു വരാം.

English summary
Mohanlal post a picture on his official facebook page that he and his son Pranav Mohanlala celebrating Diwali.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam