മോഹന്‍ലാലിന്‌റെ ബെര്‍ത്ത്‌ഡേ പ്ലാന്‍ ഇതാണ്, ചെന്നൈയില്‍ പിറന്നാള്‍ ആഘോഷിച്ച് നടന്‍
മലയാളത്തിന്‌റെ മഹാനടന്‍ മോഹന്‍ലാലിന്‌റെ 61ാം ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. സൂപ്പര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ താരങ്ങളും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതേസമയം ഇത്തവണയും ലാലേട്ടന്‌റെ ജന്മദിന ആഘോഷം ചെന്നൈയില്‍ വെച്ചാണ്. വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാള്‍ കടന്നുപോവുന്നത്. സൂപ്പര്‍ താരം കേക്ക് മുറിക്കുന്നതിന്‌റെ ചിത്രങ്ങള്‍ സുഹൃത്ത് സമീര്‍ ഹംസ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ലാലേട്ടന്‌റെ 61ാം പിറന്നാള്‍ ആഘോഷ ചിത്രങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ബെര്‍ത്ത്‌ഡേ പ്ലാന്‍ സ്റ്റേ ഹോം, സ്‌റ്റേ സേഫ് എന്നാണ് സമീര്‍ ഹൗസ ചിത്രത്തില്‍ പറയുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ആദ്യ സംവിധാന സംരംഭമായ ബറോസിന്‌റെ ജോലികളിലാണ് സൂപ്പര്‍ താരമുളളത്. ബിഗ് ബ്ഡജറ്റ് ചിത്രത്തിന്‌റെ ആദ്യ ഘട്ട ഷൂട്ടിംഗ് ഗോവയില്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി അനന്യ പാണ്ഡെ, ഫോട്ടോസ് കാണാം
സംവിധാനത്തിനൊപ്പം ബറോസില്‍ പ്രധാന വേഷത്തില്‍ എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ഒപ്പം പൃഥ്വിരാജ് സുകുമാരനും വിദേശ താരങ്ങളും സിനിമയില്‍ പ്രാധാന്യമുളള വേഷങ്ങളില്‍ എത്തുന്നു. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് സിനിമയുടെ നിര്‍മ്മാണം. ജിജോ പുന്നൂസിന്‌റെ തിരക്കഥയിലാണ് മോഹന്‍ലാല്‍ ത്രീഡി ഫോര്‍മാറ്റിലുളള ബറോസ് അണിയിച്ചൊരുക്കുന്നത്.
Recommended Video
പിയാനോ വായനയിലൂടെ ലോകശ്രദ്ധ നേടിയ ലിഡിയന്‍ നാദസ്വരമാണ് ബറോസിന് സംഗീതമൊരുക്കുന്നത്. ബറോസിന് പുറമെ എമ്പുരാന്‍, ദൃശ്യം 3, ആറാട്ട് തുടങ്ങിയവയും മോഹന്‍ലാലിന്‌റെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. വരാനിരിക്കുന്ന ലാലേട്ടന്‍ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ ആഘോഷമാക്കാമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. ദൃശ്യം 2വാണ് സൂപ്പര്‍താരത്തിന്‌റെതായി ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. ഒടിടി റിലീസായി എത്തിയ ത്രില്ലര്‍ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിരുന്നു.


Click it and Unblock the Notifications