മോഹന്‍ലാലിന് പിന്നാലെ സുചിത്രയുടെ പിറന്നാള്‍ ആഘോഷം! വൈറലായി ചിത്രങ്ങള്‍
മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് മോഹന്‍ലാലും സുചിത്രയും. മോഹന്‍ലാലിനൊപ്പം സുചിത്രയുടെ വിശേഷങ്ങള്‍ അറിയാനും എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. അടുത്തിടെ ലാലേട്ടന്റെ പിറന്നാള്‍ സുചിത്രയും മകന്‍ പ്രണവും ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു. മുന്‍പ് ലോക് ഡൗണ്‍ സമയത്ത് മോഹന്‍ലാലിനെക്കുറിച്ച് സുചിത്ര പറഞ്ഞ കാര്യങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ആദ്യമായാണ് അദ്ദേഹത്തെ ഇത്രയും ദിവസങ്ങള്‍ വീട്ടില്‍ കിട്ടിയതെന്നായിരുന്നു താരപത്‌നി പറഞ്ഞത്. ഇപ്പോള്‍ ലാലേട്ടന്‍ എനിക്ക് പാചകം ചെയ്തു തരുന്നുവെന്നും സുചിത്ര ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലോക് ഡൗണ്‍ വന്നതോടെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രയേറെ ദിവസം അദ്ദേഹം വീട്ടില്‍ നില്‍ക്കുന്നതെന്ന് സുചിത്ര പറഞ്ഞു.

എത്രയോ കാലം ഇഷ്ടമുളളതെല്ലാം ഉണ്ടാക്കി വെച്ചു കാത്തിരുന്നു ഞാന്‍ ഉറങ്ങിപ്പോയിട്ടുണ്ട്. തിരക്കുമൂലം പറഞ്ഞ സമയത്ത് വരാനാകില്ല. ഇപ്പോള്‍ രണ്ട് മാസമായി അദ്ദേഹം എനിക്കുളള ഭക്ഷണം ഉണ്ടാക്കി തരുന്നു. പല ദിവസങ്ങളിലും യുടൂബില്‍ നോക്കി പാചകം പഠിക്കുന്നത് കാണാം. ലാലേട്ടന് സ്വന്തമായ പാചക രീതികളും രുചികളുമുണ്ടെന്ന് സുചിത്ര പറഞ്ഞിരുന്നു.

എന്റെ കൂട്ടുകാരെല്ലാം അവരുണ്ടാക്കിയ ഭക്ഷണം വാട്സ് ആപ്പിലിടുമ്പോള്‍ ഞാന്‍ എന്റെ ഭര്‍ത്താവുണ്ടാക്കിയതാണ് ഇടുന്നത്. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. കുട്ടികള്‍ക്കും അച്ഛനെ ഇത്രയും സമയം അടുത്തു കിട്ടിയതിന്റെ സന്തോഷമുണ്ട്. മുന്‍പ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുചിത്ര പറഞ്ഞ കാര്യങ്ങളാണിവ.

ലാലേട്ടന്റെ പിറന്നാളിന് പിന്നാലെ സുചിത്രയുടെ ജന്മദിനവും താരകുടുംബം ആഘോഷിച്ചിരുന്നു. ഇത്തവണ ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ആഘോഷം നടന്നത്. സുചിത്രയുടെ പിറന്നാളിന് മോഹന്‍ലാലിനൊപ്പം മകന്‍ പ്രണവും വീട്ടിലെ മറ്റ് ജോലിക്കാരും ഉണ്ടായിരുന്നു. സുചിത്ര പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

ഇക്കഴിഞ്ഞ മേയ് 21നായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം സൂപ്പര്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. സൂപ്പര്‍താരത്തിന്റെ അറുപതാം പിറന്നാളിന് വലിയ പ്രാധാന്യമാണ് മാധ്യമങ്ങള്‍ അടക്കമുളളവരും നല്‍കിയത്. മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചുകൊണ്ടുളള നിരവധി വീഡിയോകളും അന്ന് വന്നിരുന്നു.

ലോക് ഡൗണ്‍ കാലം ചെന്നെയിലെ വീട്ടിലാണ് മോഹന്‍ലാലും കുടുംബവും ഉളളത്. പ്രണവ് ഒപ്പമുണ്ടെങ്കിലും മകള്‍ മായ വിദേശത്താണുളളത്. ലാലേട്ടന്റെ അമ്മ കൊച്ചിയിലെ വീട്ടിലും. ജന്മദിനത്തില്‍ അമ്മ കൊച്ചിയിലെ വീട്ടിലായതിന്റെ വിഷമം മാത്രമേയുളളുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ലോക് ഡൗണ്‍ കാരണം നേരത്തെ സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രമായ മരക്കാറിന്റെ റിലീസും മുടങ്ങിയിരുന്നു.


Click it and Unblock the Notifications