മമ്മൂക്കയുടെ വീട്ടില്‍ ലാലേട്ടന് ആഘോഷം

By Lakshmi

മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ മത്സരിയ്ക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന ആരാധകര്‍ ഏറെയുണ്ട്. പരസ്പരം കണ്ടാല്‍ കൊമ്പുകോര്‍ക്കുന്ന വിധത്തിലാണ് താരാരാധനയുടെ കാര്യത്തില്‍ പലരുടെയും മാനസികാവസ്ഥ. ഇവരുടെ ചിത്രങ്ങളുടെ പേരിലും അവയുടെ വിജയപരാജയങ്ങളുടെ പേരിലുമുള്ള വഴക്കുകള്‍ തെരുവോളം എത്തിക്കാറുള്ള ആരാധകര്‍ പക്ഷേ ഇവര്‍ രണ്ടുപേരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചൊന്നും ചിന്തിക്കാന്‍ മെനക്കെടാറില്ല.

mammootty-mohanlal

മുമ്പ് പലപ്പോഴും മമ്മൂട്ടിയും ലാലും തമ്മിലുള്ള സൗഹൃദത്തിന്റെ ചിത്രങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ഈദുല്‍ഫിത്തര്‍ ദിനത്തില്‍ ഇവര്‍ വീണ്ടും തങ്ങളുടെ സൗഹൃദം പുലര്‍ത്തിയിരിക്കുകയാണ്. ഈദ് ആഘോഷിയ്ക്കാനായി ലാലേട്ടന്‍ എത്തിയത് മമ്മൂക്കയുടെ വീട്ടിലാണ്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടിയുടെ വീട്ടിലെ ഈദ് ആഘോഷത്തിന്റെ കാര്യം അറിയിച്ചത്. ഒപ്പം രണ്ടുപേരുംകൂടി ഇരിയ്ക്കുന്നൊരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈദ് ആഘോഷം മമ്മൂട്ടിയുടെ വീട്ടില്‍ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന് ആരാധകരില്‍ നിന്നും വമ്പന്‍ പ്രതികരണമാണ് ലഭിയ്ക്കുന്നത്. ഇതിനകം തന്നെ 79,888 ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. ഒട്ടേറെ കമന്റുകളുമുണ്ട് ചിത്രത്തിന്. എന്തായാലും ഇതെല്ലാം കണ്ട് സൂപ്പറുകളുടെ പേരില്‍ കൊമ്പുകോര്‍ക്കുന്ന ആരാധകര്‍ക്ക് ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിയ്ക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X