»   » പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം ലഫ്. കേണല്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം ലഫ്. കേണല്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

Posted By:
Subscribe to Filmibeat Malayalam

പൊലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം എന്ന് ചോദിക്കാം, പക്ഷെ മോഹന്‍ലാലിനെന്താ പൊലീസ് സ്റ്റേഷനില്‍ കാര്യം എന്ന് ചോദിക്കരുത്. കാരണം മോഹന്‍ലാല്‍ എത്തിയത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആയിട്ടല്ല, ഇന്ത്യന്‍ ആര്‍മിയുടെ ലഫ്റ്റനന്റ് കേണലായിട്ടാണ്.

എറണാകുളം ജില്ലയിലെ ആദിവാസി മേഖലയായ കുട്ടമ്പുഴ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം ലെഫ്റ്റനന്റ് കേണലായ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ആര്‍മിയുടെ ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന അതിഥിയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കിയാണ് വരവേറ്റത്.

mohanlal

തുടര്‍ന്ന് സ്‌റ്റേഷന്‍ അങ്കണത്തില്‍ ഒരുക്കിയ പൂക്കളത്തിന് നടുവിലെ നിലവിളക്ക് കൊളുത്തി പൊലീസ് ഓണാഘോഷത്തിന് ഉദ്ഘാടനം. നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു. പൊലീസുകാരും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. എല്ലാവരോടൊപ്പം ലഘുഭക്ഷണത്തിനും താരം സമയം കണ്ടെത്തി.

പുലിമുരുകന്‍ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി പൂയംകുട്ടിലെത്തിയതാണ് മോഹന്‍ലാല്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

English summary
'Puli Murukan' arrived to celebrate Onam with the policemen. Mohanlal, who plays the title role in 'Puli Murukan', reached Kuttampuzha police station from the shooting location ad joined in the festivities.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam