»   » പീറ്റര്‍ ഹെയ്‌ന് മോഹന്‍ലാലിന്റെ വെല്ലുവിളി!!! ഇക്കുറി പീറ്റര്‍ ഹെയ്ന്‍ ഇത്തിരി വിയര്‍ക്കും!!!

പീറ്റര്‍ ഹെയ്‌ന് മോഹന്‍ലാലിന്റെ വെല്ലുവിളി!!! ഇക്കുറി പീറ്റര്‍ ഹെയ്ന്‍ ഇത്തിരി വിയര്‍ക്കും!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ മികച്ച സംഘട്ടന സംവിധായകരില്‍ ഒരാളാണ് പീറ്റര്‍ ഹെയ്ന്‍. മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനിലൂടെയായിരുന്നു പീറ്റര്‍ ഹെയ്ന്‍ ആദ്യമായി മലയാളത്തിലെത്തുന്നത്. ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ആ സംഘട്ടനങ്ങള്‍ തന്നെയായിരുന്നു.

തനിക്ക് ഏറെ വെല്ലുവിളിയുയര്‍ത്തിയ ചിത്രമെന്നായിരുന്നു പുലിമുരുകനേക്കുറിച്ച് പീറ്റര്‍ ഹെയ്ന്‍ പറഞ്ഞത്. വീണ്ടും പീറ്റര്‍ ഹെയ്‌ന് വെല്ലുവിളിയുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആ വെല്ലുവിളി.

പീറ്റര്‍ ഹെയ്ന്‍ എന്ന സംഘട്ടന സംവിധായകന് വെല്ലുവിളി ഉയര്‍ത്തിയ ചിത്രമായിരുന്നു പുലിമുരുകന്‍. ആ വെല്ലുവിളി തന്നെയായിരുന്നു തന്റെ ആദ്യ മലയാള ചിത്രമായ പുലിമുരുകനിലേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചതും. മൃഗവും മനുഷ്യനും തമ്മിലുള്ള സംഘട്ടനമായിരുന്നു ചിത്രത്തിന്റെ പ്രത്യകത.

മൃഗവും മനുഷ്യനും തമ്മിലുള്ള സംഘട്ടനം അതിമനോഹരമായി അവതരിപ്പിച്ച പീറ്റര്‍ ഹെയ്‌നെ കാത്തിരിക്കുന്നത് പുതിയ വെല്ലുവിളിയാണ്. കാരണം പുതിയ ചിത്രമായ ഒടിയനിലെ പ്രധാന കഥാപാത്രം മൃഗമായി മാറുന്ന മനുഷ്യനാണ്. ഇത് മലയാളി പ്രേക്ഷകര്‍ക്കും പുതിയ അനുഭവമാകും.

1930 മുതല്‍ കേരളത്തില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഒടിയന്മാരിലെ അവസാനത്തെ വ്യക്തിയെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒടി വിദ്യ പരിശീലിച്ചവരെയാണ് ഒടിയന്മാര്‍ എന്ന് വിളിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും മൃഗമായി മാറാന്‍ സാധിക്കുന്നവരാണ് ഒടിയന്മാര്‍.

തമിഴ് നാട്ടില്‍ നിന്നുമാണ് ഒടിയന്മാര്‍ കേരളത്തിലേക്ക് എത്തിയതെന്നാണ് പറയപ്പെടുന്നത്. ആളുകളെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരക്കാരെ മലയാളികള്‍ ഉപയോഗിച്ചിരുന്നത്. ഇത്തരക്കാരും മറ്റുള്ളവരും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ ഒരുക്കുക എന്നത് കടുത്ത വെല്ലുവിളിയാകും എന്ന കാര്യത്തില്‍ സംശയമില്ല, പീറ്റര്‍ ഹെയ്‌ന് മാത്രമല്ല മോഹന്‍ലാലിനും.

മലയാളത്തില്‍ മികച്ച ഒരു ദൃശ്യവിരുന്നാകും ഈ ഫാന്റസി ത്രില്ലര്‍ എന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്തെ മികച്ച പ്രതിഭകള്‍ ഇതിനായി ചിത്രത്തിനൊപ്പം അണിനിരക്കും. നിലവില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനും ലാല്‍ ജോസ് ചിത്രവും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഒടിയന്‍ ആരംഭിക്കുക.

പുലിമുരുകനിലൂടെ മലയാളിക്ക് പരിചയപ്പെടുത്തിയ പീറ്റര്‍ ഹെയ്ന്‍ വീണ്ടും മലയാളത്തില്‍ എത്തുന്നത് മോഹന്‍ലാല്‍ ചിത്രത്തിലൂടെ തന്നെയാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനിലെ ഒരു സംഘട്ടന രംഗം സംവിധാനം ചെയ്യുന്നത് പീറ്ററാണ്. അതിന് ശേഷമാണ് ഒടിയന്‍ ചെയ്യുന്നത്.

ഇന്ത്യന്‍ സിനിമാ ലോകത്ത് ചരിത്രമായി മാറുന്ന 1000 കോടി മുതല്‍ മുടക്കുന്ന മഹാഭാരത എന്ന ചിത്രത്തിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റേയും സംവിധായകന്‍.

ഇന്ത്യന്‍ സിനിമയെ മുന്‍നിര പ്രതിഭകള്‍ ആദ്യമായിട്ടല്ല ഒരു മോഹന്‍ലാല്‍ ചിത്രത്തത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നത്. ഇന്ത്യന്‍ സിനിമാ ലോകത്തെ ഒന്നാം നമ്പര്‍ സംഗീത സംവിധായകനായ എആര്‍ റഹ്മാന്‍ ആദ്യമായി ഒരു മലയാളത്തില്‍ ഒരു ഗാനം ചിട്ടപ്പെടുത്തനത് മോഹന്‍ലാല്‍ ചിത്രമായ യോദ്ധയിലാണ്. പിന്നീട് അദ്ദേഹം ഒരു മലയാള ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടില്ല.

English summary
Peter Hein's new Malayalam project Odiyan will be a challenging one. Mohanlal in the lead role in Odiyan. Peter Hein's first Malayalam movie Pulimurugan was also a challenging project for him.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam