»   » തേന്‍മാവിന്‍ കൊമ്പത്തിന്റെ സ്‌ക്രിപ്റ്റ് മുന്നിലിട്ട് ലാലിനോട് പ്രിയന്‍ പറഞ്ഞു, മുഴുവന്‍ വായിക്കെടാ

തേന്‍മാവിന്‍ കൊമ്പത്തിന്റെ സ്‌ക്രിപ്റ്റ് മുന്നിലിട്ട് ലാലിനോട് പ്രിയന്‍ പറഞ്ഞു, മുഴുവന്‍ വായിക്കെടാ

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ഏകദേശം നാല്‍പത് ചിത്രങ്ങള്‍ വരെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു. പ്രിയദര്‍ശന്‍ ഒരു സിനിമയ്ക്ക് വേണ്ടി വിളിയ്ക്കുമ്പോള്‍ മോഹന്‍ലാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ചോദിക്കറില്ല. പലപ്പോഴും തിരക്കഥ പോലും പൂര്‍ത്തിയായിട്ടുണ്ടാവില്ല. ഷൂട്ടിങിന് ഇടയിലാണ് പല സിനിമയും പൂര്‍ണ്ണതയിലെത്തിയത്.

കിലുക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞതിന് ശേഷം മോഹന്‍ലാല്‍ സംവിധായകന്‍ പ്രിയദര്‍ശനോട് ചോദിച്ചു, ഒരു സ്‌ക്രിപ്റ്റ് പൂര്‍ണമായും എഴുതി വിലയിരുത്തിയ ശേഷം നമുക്കൊരു സിനിമ ചെയ്യുവാന്‍ കഴിയുമോ പ്രിയാ എന്ന്.

 mohanlal-priyadarshan

ആ ചോദ്യം പ്രിയനെ ഇരുത്തി ചിന്തിപ്പിച്ചു. അതിനുള്ള ഉത്തരമായിരുന്നു തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രം. തേന്‍മാവിന്‍ കൊമ്പത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേ ദിവസം വരെ മോഹന്‍ലാലിന് ചിത്രത്തെ കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. പതിവ് പോലെ എല്ലാം പ്രിയന് വിട്ടുകൊടുത്തിരിയ്ക്കുന്നു.

ഷൂട്ടിങ് തുടങ്ങിയ ആദ്യ ദിവസം മേക്കപ്പ് ചെയ്യാനിരിയ്ക്കുന്ന മോഹന്‍ലാലിന്റെ അടുത്തേക്ക് പ്രിയന്‍ എത്തി. തേന്‍മാവിന്‍ കൊമ്പത്തിന്റെ മുഴുവന്‍ സ്‌ക്രിപ്റ്റ് മുന്നിലിട്ടുകൊടുത്ത് പ്രിയന്‍ പറഞ്ഞു, വായിക്കെടാ മുഴുവന്‍ എന്ന്...

ലാലേട്ടന്റെ കിടിലന്‍ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ....

English summary
Mohanlal Challenged Film Director Priyadarshan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam