ലൂസിഫറിലെ ലാലേട്ടന്റെ ആ മാസ് രംഗം ഒരുക്കിയത് ഇങ്ങനെ!! പൃഥ്വിരാജ് ബ്രില്യൻസ്.. വീഡിയോ വൈറൽ
തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രമായിരുന്നു നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലൂസിഫർ. മോഹൻലാൽ ഉൾപ്പെടെ മലയാള സിനിമയിലെ മുൻനിര താരങ്ങൾ പ്രധാനകഥാപാത്രത്തിലെത്തിയ ചിത്രം ബോക്സോഫീസ് ഇളക്കി മറിച്ചിരുന്നു. വൻ വാണിജ്യ വിജയമായിരുന്നു ചിത്രം നേടിയത്. ഏറെ നാളുകൾക്ക് ശേഷം തങ്ങളുടെ ലാലേട്ടനെ തിരിച്ചു കിട്ടി എന്നാണ് ചിത്രം കണ്ടതിനു ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണം.

ലൂസിഫറിലെ ചെറിയ രംഗങ്ങൾ പോലും തിയേറ്ററുകളിൽ വൻ കയ്യടി ലഭിച്ചിരുന്നു. തിയേറ്ററുകളിൽ ആഘോഷമാക്കിയ ഒരു രംഗമായിരുന്നു പോലീസ് ഓഫീസറിന്റെ നെഞ്ചത്ത് ലാലേട്ടൻ ചവിട്ടുന്ന രംഗം. സ്റ്റീഫൻ നെടുമ്പള്ളിയെ അറസ്റ്റ് ചെയ്യാനായി എത്തുന്ന മയിൽ വാഹനം എത്തുമ്പോഴാണ് ഈ രംഗം. പ്രേക്ഷകർ ആഘോഷമാക്കിയ ഈ രംഗത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.
ചെറിയ ഒരു പ്രത്യേകത ഈ കിടിലൻ ആക്ഷൻ രംഗത്തിനുണ്ട്. ആക്ഷൻ കൊറിയോഗ്രാഫറിന്റെ സഹായമില്ലാതെ സംവിധായകൻ പൃഥ്വിരാജ് തന്നെ ചിത്രീകരിച്ച രംഗമാണിത്. ഇതിനു മുൻപും ചിത്രത്തിന്റെ അണിയറ കാഴ്ചകൾ ലൂസിഫർ ടീം പുറത്തു വിട്ടിരുന്നു.


Click it and Unblock the Notifications