മോഹന്‍ലാല്‍ മഞ്ജുവിന്റെ ഫോട്ടോ എടുത്താല്‍ ദിലീപിനെന്താ?
വന്നു വന്നു ഫേസ്ബുക്ക് കമന്റുകള്‍ക്ക് ഒരു നിയന്ത്രണവും ഇല്ലാതായിരിക്കുന്നു. മുമ്പും അതുണ്ടായിരുന്നു എന്നല്ല. എന്നാലും മറ്റൊരാളിന്റെ വ്യക്തി ജീവിതത്തില്‍ കയറി കൈയ്യിട്ടിളക്കാന്‍ മലയാളികള്‍ക്കെന്തോ വല്ലാത്ത ഉത്സാഹമാണ്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വൈറലായ ഒരു ഫോട്ടോയെ കുറിച്ചാണ്. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലാണ് വിഷയം. മോഹന്‍ലാല്‍ മഞ്ജു വാര്യരുടെ ഫോട്ടോ എടുത്തത് ചിലര്‍ക്കൊന്നും അത്ര പിടിച്ചില്ല.

മഞ്ജു വാര്യര്‍ ഒരു സ്‌കൂട്ടിയിലിരിക്കുന്നതും, മോഹന്‍ലാല്‍ അത് ക്യാമറയില്‍ പകര്‍ത്തുന്നതുമാണ് ഫോട്ടോ. എടുത്ത ശേഷം മോഹന്‍ലാല്‍ അത് മഞ്ജുവിന് കാണിച്ചു കൊടുക്കുന്നു. മഞ്ജുവും മോഹന്‍ലാലും ഒന്നിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിങ് രംഗങ്ങളുടെ സ്റ്റില്ലാണിത്. ഈ ഫോട്ടോ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പക്ഷെ ഈ ഫോട്ടോയെ ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹ മോചനവുമായി ബന്ധപ്പെടുത്താനാണ് ചിലരുടെ ശ്രമം. ഇതൊന്നും ദിലീപിന് സഹിക്കില്ലത്രെ. മഞ്ജുവിന്റെ ഫോട്ടോ എടുത്തതിന് മോഹന്‍ലാലിനെ പഴിക്കാത്തവരുമില്ല. പല അര്‍ത്ഥത്തിലും ഈ ഫോട്ടോ വ്യാഖ്യാനിക്കപ്പെട്ടു.


Click it and Unblock the Notifications