ലാലിന് കുമാരന്റെ ചെറുപ്പം
കോളജ് കുമാരനില്‍ ലാല്‍ വീണ്ടും വ്യത്യസ്തത പരീക്ഷിക്കുകയാണ്. കഴുത്തില്‍ കറുത്ത ചരടും ജീന്‍സുമൊക്കെയായി ലാല്‍ ഒന്നു കൂടി ചെറുപ്പമാകുന്നു. പഴയ ലാലേട്ടനെ പോലിരിക്കുന്നല്ലേയെന്ന് ആരാധകര്‍ പറയും വിധം സൂപ്പര്‍താരത്തിന് രൂപഭാവങ്ങളില്‍ മാറ്റം.
മഹാത്മാകോളജില്‍ കഴിഞ്ഞ 15 വര്‍ഷമായി കാന്റീന്‍ നടത്തുന്ന കുമാരന്‍ എന്ന ചെറുപ്പക്കാരനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കുട്ടികളെല്ലാം സ്നേഹത്തോടെ അയാളെ കോളജ് കുമാരന്‍ എന്നാണ് വിളിക്കുന്നത്.
തങ്ങളുടെ ഒരു റോള്‍ മോഡലായാണ് കുമാരനെ അവര്‍ കാണുന്നത്. അവരുടെ എന്തു കാര്യത്തിലും കുമാരന്‍ മുന്നിലുണ്ടാകും. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവര്‍ കുമാരന്റെ സഹായമാണ് തേടുന്നത്. കോളജ് കുമാരന് വീടു പോലെയാണ്. അത്രയും സ്വാതന്ത്ര്യത്തോടെയും സ്നേഹത്തോടെയുമാണ് അയാള്‍ വിദ്യാര്‍ത്ഥികളുമായി ഇടപഴകുന്നത്.
ചാനല്‍ പ്രോഗ്രാമിന്റെയും മറ്റും പേരില്‍ വിദ്യാര്‍ത്ഥികള്‍ വഴിതെറ്റുന്നത് തടയാന്‍ കുമാരന്‍ ജാഗരൂകനാണ്. മാതാപിതാക്കള്‍ക്കില്ലാത്ത ശ്രദ്ധ കുട്ടികളുടെ കാര്യത്തില്‍ അയാള്‍ക്കുണ്ട്. ഈ ആത്മാര്‍ത്ഥതയാണ് കുമാരനെ കാമ്പസിന്റെ ആരാധ്യ പുരുഷനാക്കിയത്.
അടുത്ത പേജ്-
മുന്‍ പേജ്-


Click it and Unblock the Notifications