കുമാരന്‍ ബ്രഹ്മചാരിയല്ല
മോഹന്‍ലാലിന്റെ മാനറിസങ്ങളെ പരമാവധി ചൂഷണം ചെയ്യുന്ന തരത്തിലാണ് കുമാരന്‍ എന്ന കഥാപാത്രത്തെ സംവിധായകന്‍ തുളസീദാസും തിരക്കഥാകൃത്ത് സുരേഷ് പൊതുവാളും ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ രക്ഷകനായ കുമാരന്‍ മഹാത്മാ കോളജ് കാമ്പസില്‍ ഒരു ഹീറോയാവുമ്പോള്‍ കേരളത്തിലെ എല്ലാ കാമ്പസുകളിലെയും വിദ്യാര്‍ത്ഥികള്‍ ആ കഥാപാത്രത്തെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് തുളസീദാസും സുരേഷ് പൊതുവാളും.
മോഹന്‍ലാലിനെ നായകനാക്കി തുളസീദാസ് സംവിധാനം ചെയ്ത മിസ്റ്റര്‍ ബ്രഹ്മചാരി പരാജയമായിരുന്നു. ആ ചിത്രത്തില്‍ വന്ന കുറവുകള്‍ നികത്തി മോഹന്‍ലാലിന്റെ കഥാപാത്രത്തെ എല്ലാ തരം പ്രേക്ഷകര്‍ക്കും സ്വീകാര്യമാക്കാന്‍ തുളസീദാസ് കോളജ് കുമാരനില്‍ ശ്രമിക്കുന്നുണ്ട്.
കോളജ് കുമാരന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാമത്തെ ഷെഡ്യൂള്‍ ജനവരിയില്‍ ചിത്രീകരിക്കും. ജനവരി 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റോക്ക് എന്‍ റോള്‍, പരദേശി, ആകാശഗോപുരം എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്നതിനാലാണ് കോളജ് കുമാരന്റെ രണ്ടാം ഘട്ട ചിത്രീകരണവും റിലീസിംഗും അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്.


Click it and Unblock the Notifications











