»   » ഭാര്യ സുചിത്രയ്ക്ക് സാരി ഉടുപ്പിച്ചു കൊടുക്കാറുണ്ടെന്ന് മോഹന്‍ലാല്‍, അതും ഷേപ്പ് ഒപ്പിച്ച്!!

ഭാര്യ സുചിത്രയ്ക്ക് സാരി ഉടുപ്പിച്ചു കൊടുക്കാറുണ്ടെന്ന് മോഹന്‍ലാല്‍, അതും ഷേപ്പ് ഒപ്പിച്ച്!!

Posted By: Nihara
Subscribe to Filmibeat Malayalam

കേരളീയര്‍ക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രമാണ് സാരി. മലയാളികള്‍ക്ക് ഏറെ പ്രിയമാണ് സാരിയോട്. അഞ്ചര മീറ്റര്‍ നീളമുള്ള സാരി വെറുതെ അണിഞ്ഞിട്ട് കാര്യമില്ല. അതിന്റേതായ രീതിയില്‍ ഉടുത്താല്‍ മാത്രമേ സാരിയുടെ ഭംഗി ലഭിക്കുള്ളൂ. സാരിയുടുക്കുന്നതില്‍ സ്ത്രീകളെ സഹായിക്കുന്ന പുരുഷന്‍മാരുണ്ട്. പ്ലീറ്റസ് വെക്കാനും മുന്താണി പിടിച്ച് കൊടുക്കാനുമൊക്കെ ഇവര്‍ക്ക് പ്രത്യേക കഴിവാണ്.

സകല സമയവും അനിയത്തിക്കൊപ്പം, ദാവീദിനെ സ്‌കൂളിലേക്ക് വിടാനായി റിന്നയും നിവിനും ചെയ്തത്

സാരിയില്‍ അതീവ സുന്ദരിയായി ദിലീപിന്‍റെ സ്വന്തം മീനൂട്ടി, ഇത് മീനാക്ഷി തന്നെയാണോ?

പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം സാരിയിലെ നടപ്പ് അത്ര എളുപ്പമല്ല. സഞ്ചാര സ്വാതന്ത്ര്യത്തിന് വിഘാതമായി നില്‍ക്കുന്ന വസ്ത്രമാണ് സാരിയെന്ന തരത്തില്‍ ചിലരൊക്കെ അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. യാത്രകളില്‍ പലരും സാരി ഒഴിവാക്കുന്നത് ഇക്കാരണത്താലാണ്. സാരിയോട് ഏറെ ഇഷ്ടമുള്ളൊരു നടനുണ്ട് മലയാള സിനിമയില്‍. മറ്റാരുമല്ല സാക്ഷാല്‍ പത്മശ്രീ ഭരത് മോഹന്‍ലാല്‍.

സാരിയുടുക്കുന്നത് ഒരു കലയാണ്

സാരിയണിയുന്നത് നല്ലൊരു കലയാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആകര്‍ഷകമായി സാരിയുടുക്കുകയെന്നത് പ്രധാനപ്പെട്ടൊരു വെല്ലുവിളിയാണെന്നും താരം പറയുന്നു.

ഭാര്യയെ സഹായിക്കാറുണ്ട്

സാരിയുടുക്കുന്നതിനായി ഭാര്യയെ സഹായിക്കാറുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം സാരി പ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

സാരിയിലെ സൗന്ദര്യം

വളരെ ഭംഗിയായി സാരിയുടുക്കുന്നതിലൊരു സൗന്ദര്യമുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. നല്ല ഭംഗിക്ക് ഷെയ്പ്പിന് അനുസരിച്ച് സാരി അണിയുന്നതാണ് കുടുതല്‍ ഭംഗിയാവുന്നത്.

പ്ലീറ്റ് വെച്ചുകൊടുക്കാറുണ്ട്

സാരിയുടുക്കാന്‍ ഭാര്യയെ സഹായിക്കാറുള്ള വ്യക്തിയാണ് താനെന്നും മോഹന്‍ലാല്‍ പറയുന്നു. പ്ലീറ്റ്‌സ് വെക്കാനൊക്കെ സഹായിക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

ശരീരം കാണുമ്പോള്‍ അസ്വസ്ഥത തോന്നാം

തന്റെ ശരീരം കാണുമ്പോള്‍ കാണുന്നവര്‍ക്ക് അസ്വസ്ഥത തോന്നുമെങ്കിലും തനിക്ക് അത് പ്രശ്‌നമില്ലെന്ന് താരം പറയുന്നു. ശരീരപ്രകൃതി കുറഞ്ഞിരിക്കുന്നത് തന്നെയാണ് ഒരു നടനെ സംബന്ധിച്ചിടത്തോളം നല്ലതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

English summary
Mohanlal's comments about saree.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam