കാണാന്‍ കൊള്ളില്ലെന്ന് പറഞ്ഞ അവതാരകയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ മറുപടി, വീഡിയോ വൈറല്‍!
ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്കോവറിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. മോഹന്‍ലാല്‍ ആരാധകരടക്കം നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ദി കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടിയാണ് മോഹന്‍ലാല്‍ മേക്കോവര്‍ നടത്തിയത്. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ദ്ധരാണ് താരത്തിനെ ഇതിനായി സഹായിച്ചത്. മേക്കോവറിനെക്കുറിച്ച് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെ അഡ്വക്കറ്റ് സംഗീത ലക്ഷ്മണനും മോഹന്‍ലാലിന്റെ ലുക്കിനെ വിമര്‍ശിച്ചിരുന്നു.

ഒടിയന്‍ ലുക്കിനെതിരെ രൂക്ഷവിമര്‍ശനം
ഒടിയന്‍ എന്ന സിനിമ വരുന്നതിന് മുന്നോടിയായി എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിക്കൂട്ടുന്നത്. മോഹന്‍ലാലിന്റെ പുതിയ ലുക്ക് മൂന്ന് നാല് ദിവസമായി ടോയ്‌ലറ്റില്‍ പോവാന്‍ സാധിക്കാത്തയാളെപ്പോലെയാണെന്നും സംഗീത ലക്ഷ്മണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

കലിയടങ്ങാതെ ആരാധകര്‍
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒടിയന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. 15 കിലോ ശരീരഭാരം കുറച്ചതിന് ശേഷമുള്ള ലുക്ക് കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. പുതിയ ലുക്ക് പുറത്തുവന്നതിന് ശേഷമുള്ള രൂക്ഷപ്രതികരണങ്ങള്‍ക്കെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.

അഭിമുഖം വൈറലാവുന്നു
സംഗീത ലക്ഷ്മണും മോഹന്‍ലാലുമുള്ള പഴയ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദി കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.

പ്രായമാകുന്തോറും ഭംഗി
പ്രായമാകുന്തോറും ചിലര്‍ ഭംഗി വെക്കാറുണ്ട്. കഥാപാത്രങ്ങള്‍ക്കനുസരിച്ച് മാറുകയെന്നതാണ് അഭിനേതാവിന്റെ രീതി. കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടതിന് ശേഷമാണഅ അയാളെ ഇഷ്ടമാവുന്നത്. അത്തരത്തിലുള്ള ഫെമിലിയാരിറ്റിയിലൂടെയാണ് എന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.

കോണ്‍ഷ്യസല്ല അക്കാര്യത്തെക്കുറിച്ച്
സൗന്ദര്യത്തെയോ ലുക്കിനെയോ കുറിച്ച് താന്‍ അത്രമാത്രം ബോധവാനല്ലെന്നും മോഹന്‍ലാല്‍ പറയുന്നു. അങ്കിള്‍ ബണ്‍, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി മേക്കോവറുകള്‍ നടത്തിയപ്പോഴും പ്രേക്ഷകര്‍ മോഹന്‍ലാലിനെ സ്വീകരിച്ചിരുന്നു.

കണ്ണാടി നോക്കണമായിരുന്നു
നിരവധി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറിയ മോഹന്‍ലാലിന്റെ സൗന്ദര്യത്തെക്കുറിച്ച് വിമര്‍ശിക്കുന്നതിന് മുന്‍പ് സ്വന്തം മുഖം കണ്ണാടിയിലൂടെ നോക്കാമായിരുന്നുവെന്നാണ് ഒരാള്‍ വീഡിയോയ്ക്ക് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്.


Click it and Unblock the Notifications