മോഹൻലാൽ നിങ്ങൾ എന്റെ ശരീരത്തിന്റ ഭാഗമാണ്!! നിപ്പയ്ക്ക് കീഴടങ്ങുന്നതിനും മുൻപ് റസിൽ എഴുതിയത്....
മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗമാണ് റസില്‍.
ഒരു നാടും ജനങ്ങളും ഭീതിയുടെ മുൾമുനയിലാണിപ്പോൾ ജീവിക്കുന്നത്. നിപ്പ എന്ന രോഗത്തിന്റെ പടയേട്ടം ഒരു നാടിനേയും അവിടത്തെ ജനങ്ങളേയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. നിപ്പ വയറസും അതു മൂലമുണ്ടാകുന്ന മരണം ജനങ്ങളുടെ ഹൃദയം കീറി മുറിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം നിപ്പ വൈറസ് തന്നെയാണ്.
നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ ആരാധകന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റസിലിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്. കോട്ടൂരിൽ പൂനത്ത് നെല്ലിയുള്ളതിൽ വീട്ടിൽ ഭാസ്കരൻ നായരുടെ മകൻ റസിൽ ഭാസ്ക്കറാണ് കഴിഞ്ഞ ദിവസം നിപ്പ ബാധിച്ച് മരണമടഞ്ഞത്.

മരിക്കുന്നതിനു തെട്ടും മുൻപും ലാലേട്ടൻ
കഴിഞ്ഞ ലാലേട്ടന്റെ പിറന്നാൾ റസലും കൂട്ടരും ബാലുശ്ശേരിയിലെ വൃദ്ധസദനത്തിൽ വച്ചാണ് അഘോഷിച്ചത്. നിപ വൈറസ് കീഴടക്കും മുൻപ് തന്റെ പ്രിയപ്പെട്ട താരം ലാലേട്ടനെ കുറിച്ചായിരുന്നു ഫേസ്ബുക്കിൽ കുറിച്ചത്. പിറന്നാൾ ദിനത്തിൽ റസിൽ എഴുതി ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലായി മാറുകയാണ്. റസിൽ ബലുശ്ശേരി മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗമാണ്.

ശരീരത്തിന്റെ ഭാഗം
റസിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്. മോഹൻലാൽ( ലാലേട്ടൻ) എന്റെ ജീവിതത്തിലേയ്ക്ക് തങ്കൾ കടന്ന് വന്നത് എന്നാണെന്ന് ഓർമയില്ല. അന്നും മുതൽ ലാലേട്ടൻ തന്റെ ശരീരത്തിന്റെ ഭാഗമായി. എന്റെ കുടുംബത്തിലെ അംഗമായും അദ്ദേഹമുണ്ട്. തനിയ്ക്ക മാത്രമല്ല ഒരോ മലയാളിയ്ക്കും അത് അങ്ങനെയായിരിക്കുമെന്നും റസിൽ ഫേസ്ബുക്കിൽ കുറിച്ചു.

അഭിനയത്തിന്റെ കുലപതി
അഭിനയം എന്ന കല കൊണ്ട് പലരീതിയിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ആ കലയിൽ ഈ അവതാരത്തെ വെല്ലാൻ ഇതുവരെ ആരും പിറവി എടുത്തിട്ടില്ല ഇനിയാരും വരാനും പോകുന്നില്ല. ചിലപ്പോൾ ഇതിന് എതിർ അഭിപ്രായങ്ങൾ ഉയർന്ന് വന്നിരിക്കാം. പക്ഷെ അതൊന്നും ഈ മനുഷ്യനെ ഒരു തരത്തിലും തളർത്തിയിട്ടില്ല. മറിച്ച് വളർത്തിയിട്ട് മാത്രമേയുള്ളൂ റസിൽ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

ഏട്ടന് ആശംസകൾ
മോഹൻലാൽ എന്ന അഭിനയ വിസ്മയത്തിനെ കുറിച്ചു പറയാൻ വാക്കു കൾ പോലും കണ്ടത്തേണ്ടി വരുന്നു. ഇന്ത്യൻ സിനിമയുടെ തമ്പുരാന് എന്റെ ഏട്ടന് ലാലേട്ടന് കോടിക്കണക്കിന് അനിയന്മാരുടേയും അനിയത്തിമാരുടേയും ഇടയിൽ ഒരാളായ ഈ അനിയന്റെ എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഫേസ്ബുക്കിൽ അവസാനമായി കുറിച്ചു. റസിലിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റായിരുന്നു അത്.


Click it and Unblock the Notifications











