»   » മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന് വേണ്ടി മോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്നു, അറിയിച്ചത് ലാല്‍

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന് വേണ്ടി മോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്നു, അറിയിച്ചത് ലാല്‍

Posted By: Rohini
Subscribe to Filmibeat Malayalam

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. അതും ബിഗ് ബജറ്റ് ചിത്രങ്ങള്‍. നിലവില്‍ ബി ഉണ്ണികൃഷ്ണന്റെ വില്ലന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ലാല്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ രണ്ടാമൂഴം എന്ന 500 കോടി ബജറ്റ് ചിത്രത്തിലേക്ക് കടക്കും എന്നായിരുന്നു വാര്‍ത്തകള്‍.

മോഹന്‍ലാലിന്റെ രണ്ടാമൂഴം സംവിധാനം ചെയ്യുന്ന ഇയാള്‍ക്കെന്താണ് യോഗ്യത, ആരാണ് ശ്രീകുമാര്‍?

എന്നാല്‍ രണ്ടാമൂഴത്തിന് മുന്നെ മോഹന്‍ലാല്‍ ഒടിയന്‍ എന്ന ചിത്രം ചെയ്യുന്നു. രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ പോകുന്ന വിഎ ശ്രീകുമാറിന്റെ ആദ്യ ചിത്രം ഒടിയാനാണ്. ചിത്രത്തെ കുറിച്ച് ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.

ഒടിയാന്‍ ചെയ്യുന്നു

സംവിധായകനും എഴുത്തുകാരനും നിര്‍മാതാവിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം മോഹന്‍ലാല്‍ തന്നെയാണ് തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചത്. ഇതൊരു വിഷ്വല്‍ ട്രീറ്റായിരിയ്ക്കും എന്ന് ഉറപ്പിച്ച് മറഞ്ഞുകൊണ്ടാണ് ലാലിന്റെ പോസ്റ്റ്.

സംവിധാനം ശ്രീകുമാര്‍

കല്യാണ്‍ ജ്വല്ലറിയുടെ പരസ്യ സംവിധാനത്തിലൂടെ ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാമൂഴം എന്ന ചിത്രം സംവിധാനം ചെയ്യുന്നതും ശ്രീകുമാറാണ്. എന്നാല്‍ ഒടിയന് ശേഷം മാത്രമേ ആ ചിത്രത്തിലേക്ക് കടക്കുന്നുള്ളൂ.

നായിക മഞ്ജു

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പ്രകാശ് രാജ് ചിത്രത്തില്‍ പ്രതിനായകന്റെ വേഷത്തിലെത്തുന്നു. മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ടാമൂഴത്തിലും ഒരു പ്രധാന കഥാപാത്രത്തെ മഞ്ജു അവതരിപ്പിയ്ക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ബ്രഹ്മാണ്ഡ ചിത്രം

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിയ്ക്കും ഒടിയന്‍ എന്നാണ് കേള്‍ക്കുന്നത്. മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മിയ്ക്കുന്നത്.

അണിയറിയില്‍

ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഷാജി കുമാര്‍ ഛായാഗ്രാഹണവും ശ്രീകര്‍ പ്രസാദ് ചിത്രസംയോജനവും നടത്തുന്നു. ബാഹുബലി, കമീനെ, റങ്കൂണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സതീഷാണ് സൗണ്ട് ഡിസൈനര്‍. ലക്ഷ്മി ശ്രീകുമാറിന്റെ വരികള്‍ക്ക് ഈണം പകരുന്നത് എം ജയചന്ദ്രനാണ്.

പീറ്റര്‍ ഹെയിന്‍ വീണ്ടും

പുലിമുരുകന്‍ എന്ന ചിത്രത്തില്‍ പ്രേക്ഷകരെ ത്രസിപ്പിച്ച സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയിന്‍ തന്നെയാണ് ഒടിയന്റെയും സ്റ്റണ്ട് മാസ്റ്റര്‍. രണ്ടാമൂഴത്തിനും താന്‍ തന്നെയാണ് സംഘട്ടനം ഒരുക്കുന്നത് എന്ന് പീറ്റര്‍ നേരത്തെ അറിയിച്ചിരുന്നു. വിദേശ സാങ്കേതിക വിദഗ്ദരാണ് ഒടിയന്റെ വിഎഫ്എക്‌സ് രംഗങ്ങളൊരുക്കുക.

മെയില്‍ ചിത്രീകരണം

മെയ് 25 ന് ഒടിന്റെ ചിത്രീകരണം ആരംഭിയ്ക്കും. പാലക്കാട്, തസ്‌റാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കെഷന്‍. ബി ഉണ്ണികൃഷ്ണന്റെ വില്ലന്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ലാല്‍ ഒടിയനിലേക്ക് കടക്കും.

English summary
WHOA! Mohanlal Confirms Odiyan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam