കമല്‍ ഹസന് മോഹന്‍ലാലിന്റെ അഭിനന്ദനങ്ങള്‍
കഴിവുള്ളവരെ അംഗീകരിക്കാന്‍ നമ്മുടെ ലാലേട്ടന് ഒരു മടിയുമില്ല. കാലിക പ്രസക്തിയുള്ള പ്രശ്‌നങ്ങക്കൊപ്പം കഴിവുള്ളവരെ പ്രശംസിക്കാനും ലാല്‍ തന്റെ ബ്ലോഗ് പോസ്റ്റിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും രംഗത്തെത്താറുണ്ട്. ഇക്കുറി കമല്‍ ഹസനുള്ള അഭിനന്ദനവുമായാണ് മോഹന്‍ലാല്‍ വന്നിരിക്കുന്നത്. പത്മഭൂഷന്‍ ലഭിച്ച ഉലകനായകന്‍ കമല്‍ ഹസന് മോഹന്‍ലാലിന്റെ അഭിനന്ദനങ്ങള്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ലാല്‍ ഉറ്റ സുഹൃത്ത് കമല്‍ ഹസന് അഭിനന്ദനങ്ങള്‍ അറിയിച്ചത്.
തൊഴില്‍ ചെയ്യുന്ന മേഖലയ്ക്ക് നാം നല്‍കിയ സംഭാവനകളെ മാനിച്ച് രാഷ്ട്രം പത്മഭൂഷന്‍ പോലൊരു പുരസ്‌കാരം നല്‍കി ആദരിക്കുന്നത് ഒരു പ്രത്യേക വികാരമാണ്. അത് നേടിയ കമല്‍ ഹസന്‍ സാറിന് എന്റെ അഭിനന്ദനങ്ങള്‍- ലാല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കമല്‍ ഹസനൊപ്പം രാധാകൃഷ്ണന്‍, പരേഷ് രവാല്‍, സന്തോഷ് ശിവ, വിദ്യാബാലന്‍ തുടങ്ങി പത്മ പുരസ്‌കാരം സ്വന്തമാക്കിയ എല്ലാവര്‍ക്കും ലാലിന്റെ അഭിനന്ദനങ്ങളുണ്ട്.

സിനിമാ മേഖലയില്‍ കമല്‍ ഹസന്‍ നല്‍കിയ സംഭാവനകളെ മാനിച്ച് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് പത്മഭൂഷന്‍ ബുഹുമതി പ്രഖ്യാപിച്ചത്. മോഹന്‍ ലാലിനെ കൂടാതെ തമിഴ് നടന്‍ പ്രകാശ് രാജ്, ചിത്തിര ലക്ഷ്മണന്‍, സക്കീര്‍ ഹുസൈന്‍, ലക്ഷ്മണ്‍ ബെതിനേദി തുടങ്ങി സിനിമാ മേഖലയില്‍നിന്ന് പലരും കമലിന് ഫേസ്ബുക്കിലൂടെ അഭിനന്ദനമറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











