അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ഫിലിംഫെയര്‍ അവാര്‍ഡ്! കല്ല്യാണിയെ അഭിനന്ദിച്ച് ലാലേട്ടന്‍!!

By Midhun

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ട നേടിയെടുത്ത സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രേക്ഷകര്‍ക്ക് എക്കാലവും ഓര്‍ത്തുവെക്കാവുന്ന ശ്രദ്ധേയ ചലച്ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു ചലച്ചിത്ര പ്രേമികള്‍ നല്‍കിയിരുന്നത്.

താരപുത്രന്മാര്‍ കൂടുതലായി മലയാളത്തിലേക്ക് കടന്നുവരുന്ന സമയത്താണ് പ്രിയദര്‍ശന്റെ മകന്‍ കല്ല്യാണിയും സിനിമയിലേക്ക് എത്തിയിരുന്നത്. തെലുങ്ക് ഭാഷയിലൂടെയായിരുന്നു കല്ല്യാണി സിനിമാ രംഗത്തേക്ക് എത്തിയിരുന്നത്. അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ ഫിലിം ഫെയര്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് കല്ല്യാണി. അവാര്‍ഡ് നേട്ടത്തില്‍ കല്ല്യാണിയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ മോഹന്‍ലാലിന്റെ ഒരു ട്വീറ്റ് ശ്രദ്ധേയമായിരിക്കുകയാണ്.

കല്ല്യാണിയുടെ അരങ്ങേറ്റം

കല്ല്യാണിയുടെ അരങ്ങേറ്റം

തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ നായികയായിട്ടായിരുന്നു കല്ല്യാണി സിനിമയിലെത്തിയിരുന്നത്. താരങ്ങളുടെ മക്കള്‍ കൂടുതലായി വരുന്ന സമയത്താണ് പ്രിയദര്‍ശന്റെ മകളും സിനിമയിലേക്ക് എത്തിയിരുന്നത്. മലയാള സിനിമയിലൂടെയായിരിക്കും അരങ്ങേറ്റമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും തന്റെ സിനിമാ സിനിമയിലേക്കുളള വരവ് തെലുങ്കിലൂടെയാണ് കല്ലാണി നടത്തിയത്. മാതാപിതാക്കളുടെ മികച്ച പിന്തുണ കൊണ്ട് തന്നെയായിരുന്നു കല്ല്യാണി സിനിമയിലേക്ക് വരുവാനായി തീരുമാനിച്ചിരുന്നത്.

ഹലോ എന്ന ചിത്രം

ഹലോ എന്ന ചിത്രം

പ്രിയദര്‍ശന്റെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന വിക്രംകുമാറായിരുന്നു ഹലോ സംവിധാനം ചെയ്തിരുന്നത്. സൂര്യയുടെ 24, നാഗാര്‍ജുനയുടെ മനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിക്രം കുമാര്‍. ഒരു റൊമാന്റിക്ക് ആക്ഷന്‍ ത്രില്ലറായിട്ടായിരുന്നു സംവിധായകന്‍ ഈ ചിത്രം ഒരുക്കിയിരുന്നത്. അഖിലിന്റെയും കല്ല്യാണിയുടെയും പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മികച്ചുനിന്നത്. ചിത്രത്തില്‍ അവിനാഷ് എന്നൊരു കഥാപാത്രമായി അഖില്‍ എത്തിയപ്പോള്‍ പ്രിയ എന്ന കഥാപാത്രത്തെയായിരുന്നു കല്ല്യാണി അവതരിപ്പിച്ചിരുന്നത്.

സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത

സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത

കല്ല്യാണിയുടെ അരങ്ങേറ്റ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലായിരുന്നു സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. അനൂപ് റുബന്‍സ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. അനുപമ ഫിലിംസിന്റെ ബാനറില്‍ അഖിലിന്റെ പിതാവ് നാഗാര്‍ജുന തന്നെയായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

ആദ്യ അവാര്‍ഡ്

ആദ്യ അവാര്‍ഡ്

അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ നടിക്കുളള അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് കല്ല്യാണി പ്രിയദര്‍ശന്‍. 2018 ലെ ഫിലിഫെയര്‍ പുരസ്‌കാരങ്ങളിലാണ് ഹലോയിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിയായി കല്ല്യാണി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അവാര്‍ഡ് നേട്ടത്തില്‍ കല്ല്യാണിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പ്രിയര്‍ദര്‍ശന്റെ പ്രിയ സുഹൃത്തായ മോഹന്‍ലാലും കൂട്ടുകാരന്റെ മകളെ പ്രശംസിക്കാന്‍ മറന്നില്ലായിരുന്നു.

ലാലേട്ടന്റെ ട്വീറ്റ്

ലാലേട്ടന്റെ ട്വീറ്റ്

തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു കല്ല്യാണിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ എത്തിയിരുന്നത്. ഫിലിംഫെയര്‍ അവാര്‍ഡസില്‍ മികച്ച പുതുമുഖ നടിയായി തിരഞ്ഞെടുക്കപ്പെട്ട കല്ല്യാണിക്ക് അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും നേരുന്നുവെന്നായിരുന്നു ലാലേട്ടന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്.

tweet

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X