നീരാളിയിലെ സര്‍പ്രൈസ് അവസാനിക്കുന്നില്ല, ആരാധകരെ ഞെട്ടിക്കാനായി മോഹന്‍ലാല്‍!

മോഹന്‍ലാലിന്റെ സര്‍പ്രൈസ് പ്രൊജക്ടായ നീരാളിയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പാര്‍വതിയും നദിയ മൊയ്തുവുമാണ് ചിത്രത്തിലെ നായികമാര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ നദിയ മൊയ്തു തിരിച്ചുവരികയാണ്. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. എന്നാല്‍ ആരാധകര്‍ക്ക് സന്തോഷമേകുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സ്റ്റീഫന്‍ ദേവസിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തില്‍ ശ്രേയ ഘോഷ്വാലിനൊപ്പം മോഹന്‍ലാല്‍ ഡ്യുയറ്റ് ആലപിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും കഴിവുണ്ടെന്ന് മോഹന്‍ലാല്‍ മുന്‍പ് തെളിയിച്ചതാണ്. അതുകൊണ്ട് തന്നെ പുതിയ ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്ണിന് വേണ്ടിയായിരുന്നു മോഹന്‍ലാല്‍ അവസാനമായി പാടിയത്. ആറ്റുമണല്‍പ്പായയതില്‍ എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. നീരാളിക്ക് വേണ്ടി പിടി ബിനു രചിച്ച ഗാനമാണ് മോഹന്‍ലാല്‍ ആലപിക്കുന്നത്.

Neerali

15 ദിവസം കൊണ്ടാണ് മോഹന്‍ലാല്‍ നീരാളി പൂര്‍ത്തിയാക്കിയത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. ഒടിയന് മുന്‍പ് തന്നെ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 36 ദിവസമെടുത്ത് പൂര്‍ത്തിയാക്കിയ സിനിമ അവസാനഘട്ട മിനുക്ക് പണിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X