»   » മോഹന്‍ലാല്‍ നഗരത്തില്‍ സൈക്കിള്‍ ഓടിക്കുന്നു, വെളുപ്പാന്‍കാലത്ത് നടക്കാനിറങ്ങിയവര്‍ ഞെട്ടി

മോഹന്‍ലാല്‍ നഗരത്തില്‍ സൈക്കിള്‍ ഓടിക്കുന്നു, വെളുപ്പാന്‍കാലത്ത് നടക്കാനിറങ്ങിയവര്‍ ഞെട്ടി

By: Sanviya
Subscribe to Filmibeat Malayalam

തിരുവനന്തപുരം നഗരത്തില്‍ വെളുപ്പാന്‍കാലത്ത് നടക്കാന്‍ ഇറങ്ങിയവര്‍ ഒന്ന് ഞെട്ടി. വെള്ള ഷര്‍ട്ടും മുണ്ടും ഉടുത്ത് മോഹന്‍ലാല്‍ സൈക്കിളില്‍ ഓടിയ്ക്കുന്നു. കണ്ടവരെല്ലാം സംശയംകൊണ്ട് ഒന്ന് കൂടി നോക്കി. അതെ അത് മോഹന്‍ലാല്‍ തന്നെ. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി തിരുവനന്തപുരത്ത് എത്തിയതായിരുന്നു മോഹന്‍ലാല്‍.

അതിനിടെയാണ് മോഹന്‍ലാല്‍ തന്റെ ഏറെ നാളത്തെ ആഗ്രഹം സാധിച്ചെടുത്തത്. പുലര്‍ച്ചെ നാലര മണിയ്ക്കാണ് മോഹന്‍ലാല്‍ സൈക്കിളില്‍ നഗരം ചുറ്റാനിറങ്ങിയത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലൂടെ സൈക്കിളില്‍ ചുറ്റിയ താരം അഞ്ചു മണിയോടെ കൊച്ചിയിലേക്ക് തിരിക്കുകെയും ചെയ്തു. തുടര്‍ന്ന് വായിക്കാം...

സുഹൃത്തുക്കള്‍ക്കൊപ്പം

സുഹൃത്തായ സനില്‍ കുമാറാണ് മോഹന്‍ലാലിന് സൈക്കിള്‍ സവാരിയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ ചെയ്തു കൊടുത്തത്. തിരുവനന്തപുരത്തെ ഷൂട്ടിങ് അവസാനിച്ച് കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പാണ് മോഹന്‍ലാല്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം സൈക്കിള്‍ സവാരി നടത്തിയത്.

വെറുതെയല്ല ഒരു ലക്ഷ്യവുമുണ്ടായിരുന്നു

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരിയ്ക്ക് ഒരു ലക്ഷ്യവുമുണ്ടായിരുന്നുവത്രേ. അടുത്തുള്ള ഇന്ത്യന്‍ കോഫി ഹൗസിലേക്ക് ഒന്ന് പോകണം. നേരത്തെ തിരുവനന്തപുരത്തുണ്ടായിരുന്ന സമയത്തെല്ലാം അദ്ദേഹം അതിരാവിലെ എഴുന്നേറ്റ് സൈക്കിളില്‍ യാത്ര ചെയ്ത് ഇന്ത്യന്‍ കോഫി ഹൗസിലേക്ക് പോകും. അവിടെ നിന്നൊരു ചൂടന്‍ കോഫി. ഇപ്പോള്‍ മറ്റ് തിരക്കുകള്‍ കാരണം ആഗ്രഹങ്ങളൊക്കെ മാറ്റി വയ്‌ക്കേണ്ടി വന്നു.

ഏറെ നാളത്തെ ആഗ്രഹം

വീണ്ടും പഴയക്കാലത്തെ വഴിയിലൂടെ സൈക്കിള്‍ സവാരി നടത്തിയപ്പോള്‍ താന്‍ ഏറെ നാളായി മനസില്‍ അടക്കി വെച്ചിരുന്ന തന്റെ ആഗ്രഹമാണ് ഇതോടെ സാധ്യമായത്.

നാലരമണിയ്ക്ക് നഗരത്തില്‍

ബി ഉണ്ണികൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി എറണാകുളത്തേക്ക് തിരിക്കുന്നിതിന് മുമ്പാണ് ലാല്‍ തിരുവനന്തപുരം നഗരത്തില്‍ സൈക്കിള്‍ സവാരിയ്ക്ക് ഇറങ്ങിയത്. 4.30ന് മാധവരായര്‍ പ്രതിമയെ ഒന്ന് വലം വെച്ച് പഴയ കോഫി ഹൗസ് വരെ സൈക്കിളില്‍ മെല്ലെ യാത്ര ചെയ്തു.

ഒന്ന് പുഞ്ചരിച്ചു

അതിരാവിലെ ആയതുക്കൊണ്ട് നഗരത്തില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. പത്രവിതരണക്കാരും രാവിലെ നടക്കാനിറങ്ങിയവരും ലാലിനെ കണ്ട് ഒന്ന് ഞെട്ടി. എല്ലാവരെയും നോക്കി ഒരു പുഞ്ചിരി നല്‍കിയ ശേഷം ലാല്‍ വീണ്ടും സൈക്കിള്‍ ചവിട്ടി.

മോഹന്‍ലാലിനൊപ്പം

മോഹന്‍ലാലിനൊപ്പം സൈക്കിള്‍ യാത്രയ്ക്ക് മുന്നൊരുക്കം നടത്തിയ ലിജു, സജീവ്, സോമന്‍,ബിജീഷ്, മുരളി എന്നിവരും കൂടെയുണ്ടായിരുന്നു.

English summary
Mohanlal cycle ride in Thiruvanathapuram.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam