ഓസ്‌ട്രേലിയന്‍ ഷോയ്ക്ക് ഒരുങ്ങി മോഹന്‍ലാല്‍, സ്വാസികയ്‌ക്കൊപ്പം ചുവട് വെക്കുന്ന വീഡിയോ വൈറല്‍, കാണൂ
ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമാണ് മോഹന്‍ലാല്‍. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമയും കഥാപാത്രങ്ങളുമായി അദ്ദേഹം ഇപ്പോഴും സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. സംവിധായകരെപ്പോലും അമ്പരിപ്പിച്ച തരത്തിലാണ് അദ്ദേഹത്തിന്റെ അഭിനയമെന്ന് നിരവധി പേര്‍ വ്യക്തമാക്കിയിരുന്നു. അതുവരെ ചിരിച്ച് കളിച്ച് സഹതാരങ്ങളോടൊപ്പം നിന്നിരുന്ന താരം ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി മാറുന്നത് കണ്ട് അത്ഭുതപ്പെട്ട അനുഭവവും താരങ്ങള്‍ പങ്കുവെച്ചിരുന്നു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും ആലാപനത്തിലുമെല്ലാം കഴിവുണ്ടെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിരുന്നു.
അടുത്തിടെ നടന്ന അമ്മമഴവില്ലില്‍ അദ്ദേഹം നിറഞ്ഞാടിയത് പ്രേക്ഷകര്‍ തന്നെ കണ്ടിട്ടുള്ളതാണ്. ഒടിയന്‍ മാണിക്യനായും അത്ഭുത ലാലായും നായികമാര്‍ക്കൊപ്പം ചുവടുവെച്ചും അദ്ദേഹം വേദിയെ പ്രകമ്പനം കൊള്ളിച്ചിരുന്നു. ഇടയ്ക്ക് ഗാനം ആലപിച്ചും അദ്ദേഹം വേദിയിലേക്ക് എത്തിയിരുന്നു. ഒടിയന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. ലണ്ടനില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും ഇടവേളയെടുത്താണ് അദ്ദേഹം നീരാളിയുടെ ഓഡിയോ ലോഞ്ചിനായി എത്തിയത്. അതിന് പിന്നാലെ ഓസ്‌ട്രേലിയയിലെ സ്റ്റേജ് ഷോയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഈ ആഴ്ചയിലാണ് പരിപാടി അരങ്ങേറുന്നത്. പരിപാടിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് സ്വാസികയ്‌ക്കൊപ്പം ചുവട് വെക്കുന്ന താരത്തിന്റെ വീഡിയോ പുറത്തുവന്നത്. ഇരുവറിലെ ഗാനത്തിന് വേണ്ടിയാണ് ഇരുവരും ചുവട് വെക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണൂ.


Click it and Unblock the Notifications











