»   » ദിലീപ്-കാവ്യ വിവാഹത്തിന് മോഹന്‍ലാല്‍ പങ്കെടുക്കാതിരുന്നത് എന്തുക്കൊണ്ട്?

ദിലീപ്-കാവ്യ വിവാഹത്തിന് മോഹന്‍ലാല്‍ പങ്കെടുക്കാതിരുന്നത് എന്തുക്കൊണ്ട്?

Posted By: Sanviya
Subscribe to Filmibeat Malayalam

ദിലീപ്-കാവ്യ മാധവന്‍ വിവാഹ ചടങ്ങുകള്‍ കഴിഞ്ഞു. സിനിമാ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും അടക്കം 250ലധികം ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. മമ്മൂട്ടി, ജയറാം, മീര ജാസ്മിന്‍, ചിപ്പി, സിദ്ദിഖ്, സലിം കുമാര്‍ നാദിര്‍ഷ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ മോഹന്‍ലാല്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

എന്നാല്‍ മേജര്‍ രവി സംവിധാനം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ഓഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായകുകൊണ്ടാണ് മോഹന്‍ലാല്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്.

വിവാഹത്തിന് ശേഷം

വിവാഹത്തിന് ശേഷം ഇരുവരും ദുബയിലേക്ക് പോകുമെന്നാണ് വിവരം. പെട്ടന്നാണ് വിവാഹത്തെ കുറിച്ച് തീരുമാനിച്ചതെന്ന് ദിലീപ് തന്നെ വ്യക്തമാക്കിയിരുന്നു.

റിസപ്ഷന്‍

അടുത്ത ദിവസം എറണാകുളത്ത് വച്ച് വിവാഹ ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ക്ക് വേണ്ടി റിസപ്ഷന്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.

ചടങ്ങില്‍ പങ്കെടുത്തവര്‍

മമ്മൂട്ടി, ജയറാം, മീര ജാസ്മിന്‍, സിദ്ദിഖ്, സലിം കുമാര്‍, ചിപ്പി തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഗോസിപ്പുകള്‍ക്ക് വിരാമം

ഏറെ നാളായുള്ള ഗോസിപ്പുകള്‍ക്ക് വിരാമമിട്ടാണ് ദിലീപും കാവ്യാ മാധവനും ഇന്ന് കൊച്ചിയില്‍ വിവാഹിതരായത്.

English summary
Mohanlal did not participate in dileep-kavya marriage function

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam