തിലകന് അവാര്‍ഡ് നഷ്ടപ്പെട്ടതെങ്ങനെ?

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/news/mohanlal-dileep-award-1-103235.html">« Previous</a>

 Thilakan,
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ നടന്‍ തിലകന്റെ പേരും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയാണ്. എന്നാല്‍ നായകനടനെ മാത്രമേ മികച്ച നടനായി പരിഗണിക്കാവൂ എന്ന നിയമം തിലകന് വിനയായി. ഇത്തരം നിയമങ്ങള്‍ തിലകനെ പോലുള്ള മികച്ച നടന്‍മാര്‍ക്ക് അവാര്‍ഡ് ലഭിക്കാതിരിക്കാന്‍ ഇടയാക്കുമെന്ന് ജൂറി അംഗം സിആര്‍ ചന്ദ്രന്‍ അഭിപ്രായപ്പെടുന്നു.

നടന്‍ ജഗതി ശ്രീകുമാറിന് മികച്ച കൊമേഡിയന്‍ പുരസ്‌കാരം നല്‍കിയതും വിവാദമായിരുന്നു. ജഗതിയെ പോലൊരു അതുല്യ നടനെ കൊമേഡിയന്‍ എന്ന റോളിലേയ്ക്ക് ഒതുക്കിയത് ശരിയായില്ലെന്ന അഭിപ്രായമാണ് സിബി മലയില്‍ അടക്കമുള്ളവര്‍ പങ്കുവച്ചത്. ഒരു നടന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത് ഏത് തരം കഥാപാത്രമാണെന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. ആ കഥാപാത്രത്തെ നടന്‍ എങ്ങനെ അവതരിപ്പിച്ചു എന്നതാണ് പ്രധാനം.

അവാര്‍ഡ് നിര്‍ണയത്തില്‍ ഒരു നടനെ കൊമേഡിയനെന്നും സീരിയസ് നടനെന്നും വേര്‍തിരിക്കുന്നത് അനൗചിത്യമാണ്. മികച്ച നടന്‍, മികച്ച രണ്ടാമത്തെ നടന്‍ എന്നിങ്ങനെ അവാര്‍ഡുകള്‍ നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ കോമഡി ചെയ്യുന്ന ആള്‍ക്ക് ഒരു അവാര്‍ഡ്, സീരിയസ് വേഷം ചെയ്യുന്ന ആള്‍ക്ക് മറ്റൊരവാര്‍ഡ് എന്ന രീതിയിലുള്ള തരംതിരിവ് ശരിയല്ലെന്നും സിബി മലയില്‍ പറഞ്ഞിരുന്നു.

ജഗതിയെ ഒരു കൊമേഡിയന്‍ എന്ന നിലയിലേയ്ക്ക് മാത്രം താഴ്ത്തിക്കെട്ടരുതെന്നും സിബി മലയില്‍ പറഞ്ഞു. എന്തായാലും അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ ജൂറി അംഗം തന്നെ രംഗത്തെത്തിയത് വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം.

ആദ്യ പേജില്‍
മികച്ച നടനാകേണ്ടിയിരുന്നത് മോഹന്‍ലാല്‍: ജൂറി അംഗം

<ul id="pagination-digg"><li class="previous"><a href="/news/mohanlal-dileep-award-1-103235.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X