മോഹന്‍ലാലിനും ദിലീപിനും ഇത്തവണ ക്രിസ്തുമസ് ഇല്ല!

By Aswathi

മോഹന്‍ലാല്‍ ഇല്ലാതെ എന്താഘോഷം. ഒരാഘോഷവും മുടക്കാത്തയാളാണ് മോഹന്‍ലാല്‍. എന്നാല്‍ ഇത്തവണ മോഹന്‍ലാല്‍ ഫാന്‍സിന് ഒരു ദുഃഖ വാര്‍ത്ത. ക്രിസ്തുമസ് ആഘോഷിക്കാന്‍ മോഹന്‍ലാലിന്റെ ഒരു ചിത്രവും ഈ വര്‍ഷം റിലീസ് ചെയ്യുന്നില്ല. മോഹന്‍ലാല്‍ ഫാന്‍സിന് മാത്രമല്ല ദിലീപ് ഫാന്‍സിനും ഇത് തന്നെ അവസ്ഥ.

ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ 'ലൈ ഓ ലൈല' ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ചിത്രീകരണം കഴിഞ്ഞെങ്കിലും ചില പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകുന്നതുകാരണം ചിത്രം ജനുവരിയിലേക്ക് മാറ്റിവച്ചെന്നാണ് അറിയുന്നത്.

mohanlal-dileep

സുരേഷ് നായര്‍ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ഫൈന്‍കട്ട് എന്റര്‍ടൈന്‍മെന്റാണ്. 'റണ്‍ ബേബി റണ്ണി'ന് ശേഷം അമല പോളും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലൈല ഓ ലൈലയ്ക്കുണ്ട്.

'മര്യാദരാമന്‍' എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് ദിലീപ് നായകനാകുന്ന 'ഇവന്‍ മര്യാദരാമന്‍'. നവാഗതനായ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി ഗില്‍രാനിയാണ് നായിക. ആന്റോ ജോസഫ് ഫിലിംസിന്റെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിലെ ഹൈ ബജറ്റ് ചിത്രങ്ങളിലൊന്നാണ് ഇവന്‍ മര്യാദരാമന്‍.

യുവതാരങ്ങളെ അണിനിരത്തി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഡബ്ള്‍ ബാരലിന്റെ' റീലിസും വൈകുമെന്ന വിവരമുണ്ട്. പൃഥ്വിയും, ഇന്ദ്രജിത്തും തമിഴ് നടന്‍ ആര്യയും ആസിഫ് അലിയും സണ്ണി വെയിനുമൊക്കെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X