»   » വിമര്‍ശകരെ പോലും ഞെട്ടിച്ച് ചുള്ളന്‍ ലുക്കില്‍ മോഹന്‍ലാല്‍ പൊതുവേദിയിൽ! 18 കിലോയില്‍ മീശ മാത്രമല്ല!

വിമര്‍ശകരെ പോലും ഞെട്ടിച്ച് ചുള്ളന്‍ ലുക്കില്‍ മോഹന്‍ലാല്‍ പൊതുവേദിയിൽ! 18 കിലോയില്‍ മീശ മാത്രമല്ല!

Posted By:
Subscribe to Filmibeat Malayalam
ഇനി പറയരുത് ലാലേട്ടന്‍ മെലിഞ്ഞില്ലെന്ന്! | filmibeat Malayalam

കഥാപാത്രത്തിന്റെ രൂപമാറ്റത്തിന് വേണ്ടി ശാരീരികമായും മാനസീകമായും തയാറെടുക്കുന്ന താരങ്ങളുടെ കഥകള്‍ എന്നും ആരാധകരെ വിസ്മയിപ്പിക്കാറുണ്ട്. എന്നാല്‍ 57ാം വയസില്‍ 30കാരനായ ഒടിയന്‍ മാണിക്യനാകാന്‍ ശാരീരിക രൂപാന്തരത്തിന് വിധേയനായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

തമിഴില്‍ ലിപ് ലോക്ക്, ബോളിവുഡില്‍ ബഡ്ഷീറ്റ് മാത്രം, മലയാളത്തില്‍ ഫെമിനിസം; 'ബലേ ഭേഷ് പാറുക്കൊച്ചമ്മേ...'

കട്ടപ്പനയിൽ നിന്നും അറപ്പുക്കോട്ടൈയിലേക്ക്, തമിഴ് അരങ്ങേറ്റത്തിന് ധർമജൻ! കലക്കി, തിമിർത്തു, കിടുക്കി

കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ശരീര ഭാരം 18 കിലോ കുറയ്ക്കുന്നു എന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ വിമര്‍ശകരും സടകുടഞ്ഞ് എഴുന്നേറ്റു. ഒടുവില്‍ മോഹന്‍ലാല്‍ ഒടിയന്‍ ടീസറില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ട്രോളും വിമര്‍ശനങ്ങളും അവസാനിച്ചില്ല. ഇപ്പോഴിതാ പുത്തന്‍ ലുക്കില്‍ വിമര്‍ശകരെ പോലും വിസ്മയിപ്പിച്ച് പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മോഹന്‍ലാല്‍.

ആദ്യ പൊതു പരിപാടി

ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ച് പുതിയ ലുക്കില്‍ എത്തിയതിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി പൊതുവേദിയിലെത്തി. ഇടപ്പള്ളിയിലെ മൈ ജിയുടെ ഷോറും ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു.

വിമര്‍ശകര്‍ക്ക് മറുപടി

മോഹന്‍ലാലിന്റെ പുത്തന്‍ ലുക്കിലുള്ള ഒടിയന്‍ ടീസര്‍ വന്നോപ്പോള്‍ അത് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ആണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെ വിമര്‍ശകരുടെ വായടഞ്ഞു.

ആരാധക പ്രവാഹം

മോഹന്‍ലാലിന്റെ പുത്തന്‍ ലുക്ക് ചര്‍ച്ചയായതോടെ അദ്ദേഹത്തെ നേരില്‍ കാണാനും ആരാധകരെത്തി. ആരാധകരുടെ തിരക്ക് മൂലം ഇടപ്പള്ളിയില്‍ ഗതാഗത തടസുണ്ടാകുകയും ചെയ്തു. നീല ടീഷര്‍ട്ടും ജീന്‍സും കറുത്ത കൂളിംഗ് ഗ്ലാസും ധരിച്ചായിരുന്ന താരം പരിപാടിക്ക് എത്തിയത്.

അസ്വാഭിവികമായ ഗെറ്റപ്പ്

മോഹന്‍ലാല്‍ കഥാപാത്രത്തിനായ നടത്തിയ സമര്‍പ്പണത്തെ അംഗീകരിക്കന്നുണ്ടെങ്കലും പലര്‍ക്കും ഈ രൂപത്തില്‍ താരത്തെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് കമ്പ്യൂട്ടകര്‍ ഗ്രാഫിക്‌സ് ആയിരിക്കാം രൂപമാറ്റത്തിന് പിന്നിലെന്ന സംശയം ബലപ്പെടുത്തിയത്. ആരാധകര്‍ക്ക് മുന്നില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടതോടെ എല്ലാ സംശയങ്ങളും തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്

ആദ്യം പുറത്ത് വന്ന രൂപം

51 ദിവസത്തെ കഠിന പരിശീലത്തിലൂടെ ഫ്രഞ്ച് വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു മോഹന്‍ലാല്‍ 18 കിലോ ശരീര ഭാരം കുറച്ചത്. ഇതിന് ശേഷമുള്ള താരത്തിന്റെ ആദ്യ ചിത്രം പുറത്ത് വിട്ടത് മനോരമ പത്രമായിരുന്നു. ചെന്നൈയില്‍ നിന്നുള്ള ചിത്രത്തില്‍ മോഹന്‍ലാലിന് മീശയുണ്ടായിരുന്നു.

കൊച്ചി വിമാന താവളത്തില്‍

ഒടിയന്‍ ടീസര്‍ വന്നതിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി ക്യാമറ കണ്ണില്‍ കുടുങ്ങുന്നത് കൊച്ചി വിമാനത്താവളത്തിലായിരുന്നു. മീശ വടിച്ച മോഹന്‍ലാലിന്റെ പുത്തന്‍ ലുക്ക് അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

മീശയില്ലാത്ത മോഹന്‍ലാല്‍

മീശയില്ലാതെ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന നാലാമത്തെ ചിത്രമാണ് ഒടിയന്‍. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, പഞ്ചാഗ്നി, വാനപ്രസ്ഥം എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഒടിയന്‍ മാണിക്കന് വേണ്ടി മീശ എടുത്ത് കളയണമെന്നത് മോഹന്‍ലാലിന്റെ നിര്‍ബന്ധമായിരുന്നെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

മീശയില്ലാത്ത കട്ട ഹീറോയിസം

മീശ പിരിച്ചുള്ള മോഹന്‍ലാലിന്റെ കട്ട ഹീറോയിസമായിരുന്നു ഇന്നുവരെ മലയാളി പ്രേക്ഷകര്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ ഇനി മീശയില്ലാത്ത കട്ട ഹീറോയിസം കാണാമെന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. ജനുവരി അഞ്ചോടെ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ആരംഭിക്കും.

English summary
Mohanlal discloses his Odiyan look in a public function.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X