ആരാധകരെ വിസ്മയിപ്പിച്ച മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗം, യഥാര്‍ത്ഥ വീഡിയോ വൈറലാകുന്നു!
ഹോളിവുഡ് സിനിമകളുടെ നിലവാരത്തിലാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രമുഖ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി ഒരുക്കിയത്.
ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത പുലിമുരുകന്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത് 40 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 125 കോടി ബോക്സോഫീസില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ ലോകത്ത് നിന്നും ഒട്ടേറെ പേര്‍ ചിത്രത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തി. മലയാള സിനിമാ ചരിത്രത്തില്‍ ഇത്രയും മികച്ചൊരു ആക്ഷന്‍ ചിത്രം ഇത് ആദ്യമായാണെന്നാണ് സിനിമാ ലോകം ഒന്നടങ്കം പറയുന്നത്.
ഹോളിവുഡ് സിനിമകളുടെ നിലവാരത്തിലാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രമുഖ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി ഒരുക്കിയത്. എന്നാല്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ ഭൂരിഭാഗവും മോഹന്‍ലാല്‍ ഡ്യൂപ് ഇല്ലാതെയാണ് അഭിനയിച്ചിരിക്കുന്നതെന്ന് മുമ്പ് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ സീന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീഡിയോ കാണൂ..

കഠിനാദ്ധ്വാനം
ചിത്രത്തിന് വേണ്ടിയുള്ള കഠിനാദ്ധ്വാനത്തെ കുറിച്ച് മുമ്പ് സംവിധായകന്‍ വൈശാഖ് പറഞ്ഞിട്ടുണ്ട്. ലാലിന്റെ ഭാഗങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടും അദ്ദേഹം ചിത്രീകരണം പൂര്‍ത്തിയാകുന്നത് വരെ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്നും ചിത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്നുവെന്നുവത്രേ.

ഡ്യൂപ് വേണ്ട
അപകടം പിടിച്ച പല ആക്ഷന്‍ സീനുകളിലും ഡ്യൂപ് ഇല്ലാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. പല പ്രാവശ്യം നിര്‍ബന്ധിച്ചിട്ടും താന്‍ കൈകാര്യം ചെയ്‌തോളാമെന്നായിരുന്നുവത്രേ ലാലിന്റെ മറുപടി.
വീഡിയോ
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുലിമുരുകനിലെ മോഹന്‍ലാലിന്റെ യഥാര്‍ത്ഥ സ്റ്റണ്ട്. വീഡിയോ കാണാം.

മികച്ച പ്രതികരണം
ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന് ഏറ്റവും മികച്ച പ്രതികരണമാണ് സിനിമാ ലോകത്ത് നിന്നും ലഭിക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായി 100 കോടി ബോക്‌സോഫീസില്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications