»   » പൊരി വെയിലത്ത് തന്നെ 'തല്ലിയ' മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് തമിഴ് നടന്‍ പറഞ്ഞത്

പൊരി വെയിലത്ത് തന്നെ 'തല്ലിയ' മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് തമിഴ് നടന്‍ പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

യുവതാരങ്ങള്‍ സീനിയര്‍ താരങ്ങളില്‍ നിന്നും കണ്ട് പഠിക്കേണ്ട പ്രധാന കാര്യമാണ്, അവരുടെ ആത്മാര്‍ത്ഥതയും സമര്‍പ്പണ ബോധവും. തന്റെ വ്യക്തിപരമായ തടസ്സങ്ങള്‍ ചൂണ്ടികാണിച്ച് ഒരിക്കലും ചിത്രീകരണത്തിന് തടസ്സം പറയാത്ത നടനാണ് മോഹന്‍ലാല്‍. ഏത് സാഹചര്യത്തിലും, സാഹസമായ അഭിനയങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്യാന്‍ തയ്യാറാകുന്ന ലാലിനെ പല സംവിധായകരും പ്രശംസിച്ചിട്ടുമുണ്ട്.

മോഹന്‍ലാല്‍ അഭിനയം നിര്‍ത്തുന്നു, സിനിമ കുറച്ചത് ഇതിന്റെ ഭാഗമോ, അപ്പോള്‍ മമ്മൂട്ടി?

മലയാളത്തില്‍ നിന്ന് മാത്രമല്ല, മോഹന്‍ലാലിന്റെ ഈ അര്‍പ്പണ ബോധത്തിന് മുന്നില്‍ നമിച്ചു നിന്ന അന്യഭാഷ താരങ്ങളുമുണ്ട്. അതിലൊരാളാണ് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ വിമല്‍രാജ്. കന്മദമം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ആ അനുഭവം.

പൊരിവെയിലില്‍ കന്മദം

മോഹന്‍ലാല്‍ - ലോഹിതദാസ്- മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് കന്മദം. കടുത്ത വേനലില്‍, വെന്തുരുകുന്ന കാലാവസ്ഥയിലാണ് കന്മദം ചിത്രീകരിച്ചത്. പാലക്കാട്ടെ കരിങ്കല്‍ ക്വാറിയില്‍ വച്ചും, മലമ്പുഴയ്ക്കടുത്തുള്ള കവ എന്ന സ്ഥലത്തും വച്ചായിരുന്നു 55 ദിവസത്തോളം നീണ്ട് നിന്ന ഷൂട്ടിങ്.

കഠിനമായ ചൂടില്‍ നിന്ന് രക്ഷ

അതിരാവിലെ ആരംഭിയ്ക്കുന്ന ചിത്രീകരണം പതിനൊന്ന് മണിവരെ തുടരും. പിന്നീട് വെയില്‍ ചാഞ്ഞു എന്നറിഞ്ഞാല്‍ വീണ്ടും ആരംഭിയ്ക്കും. കഠിനമായ ചൂടില്‍ നിന്നും രക്ഷ നേടാനായിരുന്നു ഇങ്ങനെ ചിത്രീകരണം നടത്തിയത്.

ആ സംഘട്ടന രംഗം

ചിത്രത്തിലെ വില്ലനായ തമിഴ്‌നടന്‍ വിമല്‍രാജും മോഹന്‍ലാലുമായുള്ള സംഘട്ടനം ലോഹിതദാസ് പ്ലാന്‍ ചെയ്തത് പാലക്കാട്ടുള്ള കരിങ്കല്‍ ക്വാറിയില്‍ വച്ചാണ്. ചുട്ടുപഴുത്ത പാറമടയില്‍ നിന്നും പ്രതിഫലിയ്ക്കുന്ന ചൂടും വെന്തുരുകുന്ന വെയിലും പശ്ചാത്തലമാക്കിയുള്ള ഷൂട്ടിങ്. ക്യാമറമാനും വില്ലനും സംവിധായകനും എല്ലാ തയ്യാറായി മോഹന്‍ലാലിനെ കാത്തിരുന്നു.

വിമലിന്റെ സംശയം

അന്ന് തന്നെ വൈകിട്ടത്തെ ട്രെയിനിന് വിമലിന് മദ്രാസിലേക്ക് തിരിച്ചു പോകേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് സംഘട്ടനം പെട്ടന്ന് തീര്‍ക്കാന്‍ ലോഹിതദാസ് പ്ലാനിട്ടത്. എന്നാല്‍ ഈ പൊരി വെയിലത്ത് സംഘട്ടനം ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറാവുമോ എന്നായിരുന്നു വിമലിന്റെ സംശയം

മോഹന്‍ലാല്‍ എത്തി, സംഭവിച്ചത്

സെറ്റിലെത്തിയ മോഹന്‍ലാല്‍ വെയിലിനെയൊന്നും വക വച്ചില്ല. സംഘട്ടനം നല്ല രീതിയില്‍ പൂര്‍ത്തീകരിച്ചു. മൂന്ന് മണിയോടെ സംഘട്ടന രംഗം തീര്‍ത്ത് അവശനായി മദ്രാസിലേക്ക് പോകാന്‍ ഒരുങ്ങവെ വിമല്‍ മോഹന്‍ലാലിന്റെ അടുത്ത് വന്നു, നടനെ കെട്ടിപ്പിടിച്ചു പറഞ്ഞു 'ഈ പൊരിവെയിലത്ത് താങ്കളല്ലാതെ മറ്റൊരു നടനും മടികൂടാതെ ഇത്തരം സംഘട്ടന രംഗം ചെയ്യില്ല' എന്ന്.

English summary
Mohanlal Does Stunning Action Scene Under Hot Sun
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam