മുണ്ടുടുത്ത് മോഹന്‍ലാല്‍ വീണ്ടും

By Lakshmi

വില്ലനായും ആക്ഷന്‍ ഹീറോയായും ഫ്യൂഡല്‍ പ്രഭുവായുമെല്ലാം മോഹന്‍ലാല്‍ എന്ന നടന്‍ എത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അതുപോലെതന്നെ ഒരു പക്ഷേ അതിലേറെയും സ്വീകാര്യത കിട്ടിയിട്ടുണ്ട്. തൊഴില്ലാത്ത ചെറുപ്പക്കാരനായും കുടുംബം നടത്താന്‍ പാടുപെടുന്നവനായും ലാല്‍ എത്തിയപ്പോള്‍. എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യത്തിലുമായി ഇറങ്ങിയ പല ചിത്രങ്ങളിലും നന്മനിറഞ്ഞ നാട്ടിന്‍പുറത്തുകാരനും തൊഴിലില്ലാതെ നട്ടം തിരിയുന്നവനുമായി ലാല്‍ നമുക്കു മുന്നിലെത്തി. വെറും ആക്ഷന്‍ ഹീറോ കഥാപാത്രങ്ങള്‍ മാത്രമല്ല ഇത്തരം സാധാരണക്കാരന്റെ വേഷങ്ങളും ചേര്‍ന്നുതന്നെയാണ് ലാലിനെ മലയാളത്തിന്റെ സൂപ്പര്‍താരമാക്കിയത്.

ഇപ്പോള്‍ ലാല്‍ വീണ്ടും തനി സാധാരണക്കാരനായി എത്തുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യമെന്ന ചിത്രത്തിന്റെ സ്റ്റില്ലുകള്‍ കാണുമ്പോള്‍ത്തന്നെ നമ്മള്‍ ഓര്‍ത്തുപോവുക ലാല്‍ അവതരിപ്പിച്ച പഴയ നാട്ടിന്‍പുറത്തുകാരന്റെ വേഷങ്ങളാണ്. ഇടുക്കിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യത്തില്‍ അഞ്ചാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഒരു തനി നാടന്‍ കര്‍ഷകനായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഒപ്പം പത്താംക്ലാസ് ജയിച്ച ഈഗോയുള്ള ഭാര്യയുടെ വേഷത്തില്‍ മീനയുമെത്തുന്നു.

അഞ്ചുവരെ പഠിച്ച ജോര്‍ജ്ജുകുട്ടി

മുണ്ടുടുത്ത് മോഹന്‍ലാല്‍ വീണ്ടും

മോഹന്‍ലാലിന്റെ മുണ്ടുടുത്ത കഥാപാത്രങ്ങളുടെ കൂട്ടത്തിലേയ്‌ക്കെത്തുന്ന മറ്റൊന്നാണ് ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടി. അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച ജോര്‍ജ്ജുകുട്ടിയ്ക്ക് കൃഷിയും സ്വന്തം നാടും കുടുംബവും തന്നെയാണ് ലോകം.

തൂമ്പയുമായി ലാലേട്ടന്‍

മുണ്ടുടുത്ത് മോഹന്‍ലാല്‍ വീണ്ടും

തൂമ്പയുമായി പറമ്പില്‍ കിളയ്ക്കാനിറങ്ങുകയും കൃഷിയൊരുക്കുകയും ചെയ്യുന്ന ലാലിന്റെ കഥാപാത്രത്തെക്കാത്തിരിക്കുകയാണ് ആരാധകര്‍.

ഭാര്യയായി മീന

മുണ്ടുടുത്ത് മോഹന്‍ലാല്‍ വീണ്ടും

മോഹന്‍ലാലും മീനയും നായകനും നായികയുമായി അഭിനയിക്കുന്ന ഏഴാമത്തെ ചിത്രമാണ് ദൃശ്യം. മുമ്പ് ഇവരൊന്നിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് കുട്ടികളുടെ മാതാപിതാക്കളായിട്ടാണ് മീനയും ലാലും ചിത്രത്തില്‍ വേഷമിടുന്നത്.

ഭാര്യ-ഭര്‍ത്താവ് ഈഗോ

മുണ്ടുടുത്ത് മോഹന്‍ലാല്‍ വീണ്ടും

അഞ്ചാം ക്ലാസുവരെ മാത്രം പഠിച്ച ഭര്‍ത്താവും പത്താംക്ലാസുകാരിയായ ഭാര്യയും തമ്മിലുള്ള ഈഗോയും മറ്റും വളരെ രസകരമായി ആവിഷ്‌കരിക്കുന്ന ചിത്രമാണ് ദൃശ്യമെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ഒട്ടേറെ ഹൃദയഹാരിയായ രംഗങ്ങളും നര്‍മ്മം കലര്‍ന്ന രസകരമായി സീനുകളും ചിത്രത്തിലുണ്ട്.

ലാലിന്റെ ക്രിസ്മസ് ചിത്രം

മുണ്ടുടുത്ത് മോഹന്‍ലാല്‍ വീണ്ടും

മോഹന്‍ലാലിന്റെ ക്രിസ്മസ് ചിത്രമായിട്ടാണ് ദൃശ്യം ഒരുക്കുന്നത്. നേരത്തേ സിമ്രന്‍ നായികയായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ മീനയെ തീരുമാനിയ്ക്കുകയായിരുന്നു.

ലൊക്കേഷന്‍ ഇടുക്കി

മുണ്ടുടുത്ത് മോഹന്‍ലാല്‍ വീണ്ടും

ഇടുക്കിയാണ് ദൃശ്യത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇതിന് മുമ്പും മോഹന്‍ലാലിന്റെ ചില ചിത്രങ്ങള്‍ക്ക് ഇടുക്കി പ്രധാന ലൊക്കേഷനായിട്ടുണ്ട്.

പൊലീസായി ആശ ശരത്ത്

മുണ്ടുടുത്ത് മോഹന്‍ലാല്‍ വീണ്ടും

സീരിയലില്‍ നിന്നും സിനിമയിലെത്തിയ നടി ആശ ശരത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു പൊലീസ് വേഷത്തിലാണ് ആശയെ ദൃശ്യത്തില്‍ കാണാനാവുക.

നായികയെത്തേടി ദീര്‍ഘനാള്‍

മുണ്ടുടുത്ത് മോഹന്‍ലാല്‍ വീണ്ടും

ചിത്രത്തില്‍ മോഹന്‍ലാലിന് നായികയെക്കിട്ടാനായി താന്‍ നന്നേ ബുദ്ധിമുട്ടിയുട്ടുണ്ടെന്ന് സംവിധായകന്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു. മുതിരര്‍ന്ന രണ്ട് പെണ്‍കുട്ടികളുടെ അമ്മയായി അഭിനയിക്കാന്‍ മലയാളത്തിലെ മുന്‍നിര നടിമാരൊന്നും തയ്യാറായില്ലെന്നും ഒടുക്കം അന്യഭാഷകളില്‍ നിന്നും നടിമാരെ കൊണ്ടുവരാന്‍ തീരുമാനിച്ചെന്നും ജീത്തു പറയുന്നു. ഒടുവിലാണ് മീനയ്ക്ക് നറുക്കുവീണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X