മോഹന്‍ലാല്‍ കന്നഡ പഠിച്ച് ഡബ്ബ് ചെയ്യുന്നു
'ജില്ല' എന്ന തമിഴ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും അന്യഭാഷയിലേക്ക് പോകുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. ഗിരി രാജ് സംവിധാനം ചെയ്യുന്ന 'മൈത്രി' എന്ന കന്നഡ ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
ഡി ആര്‍ ഡി ഓ എന്‍ജിനിയറായാണ് മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് ഡബ്ബ് ചെയ്യുന്നതെന്ന് സംവിധായകന്‍ ഗിരി രാജ് പറഞ്ഞു. മോഹന്‍ലാല്‍ വളരെ ഡെഡിക്കേറ്റഡാണ്. സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യണമെന്ന് മോഹന്‍ലാല്‍ നിര്‍ബന്ധം പിടിക്കുപകയായിരുന്നത്രെ.

കന്നഡ ഡയലോഗുകള്‍ മലയാളത്തില്‍ എഴുതിയാണ് മോഹന്‍ലാല്‍ പഠിച്ചത്. കന്നഡ പഠിക്കാന്‍ വേണ്ടി അദ്ദേഹം സെറ്റിലെ ലൈറ്റ് ബോയിസിനോടൊക്കെ സംസാരിച്ചു. തെറ്റായ വാക്കുകള്‍ പറുമ്പോള്‍ അവര്‍ തിരുത്തിക്കൊടുക്കുകയും ചെയ്തിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു.
പത്ത് ദിവസം മുമ്പ് ഡബ്ബിങിന്റെ ആവശ്യത്തിന് വേണ്ടി സംവിധായകന്‍ കൊച്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് ലാലിന് തൊണ്ടയ്ക്ക് സുഖമില്ലാത്തതുകൊണ്ട് നടന്നില്ല. വീണ്ടും കഴിഞ്ഞ ദിവസം അദ്ദേഹം വന്നു. തമിഴലും മലയാളത്തിലും ചിത്രം റിലീസ് ചെയ്യും.
നേരത്തെ 'ലവ്' എന്ന ചിത്രവും മോഹന്‍ലാല്‍ കന്നഡയില്‍ ചെയ്തിട്ടുണ്ട്. എസ് വി രാജേന്ദ്ര സിങ് ബാബു സംവിധാനം ചെയ്ത ചിത്രത്തിലും ലാല്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. മോഹന്‍ലാലിനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമാണെന്നാണ് ഗിരാജ് പറയുന്നത്.


Click it and Unblock the Notifications











