»   » മലയാളവും തമിഴും തെലുങ്കും ലാല്‍ പറയുന്നത് കേള്‍ക്കാം, മോഹന്‍ലാലിന്റെ രണ്ട് കഥാപാത്രങ്ങള്‍

മലയാളവും തമിഴും തെലുങ്കും ലാല്‍ പറയുന്നത് കേള്‍ക്കാം, മോഹന്‍ലാലിന്റെ രണ്ട് കഥാപാത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ട് തെലുങ്ക് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന മനമന്ദ, മറ്റൊന്ന് കൊരട്ടാല ശിവയുടെ ജനത ഗാരേജ്. രണ്ട് ചിത്രങ്ങളും ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി തിയേറ്ററിലെത്തും. തെലുങ്കിന് പുറമെ മലയാളത്തിലും തമിഴിലുമായാണ് ചിത്രം പുറത്തിറങ്ങുക.

ചന്ദ്ര ശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന മനമന്ദ വിസ്മയ എന്ന പേരിലാണ് മലയാളത്തിലെത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലേക്ക് ഡബ് ചെയ്യുന്നതും മോഹന്‍ലാലാണത്രേ. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് രണ്ട് ചിത്രങ്ങളിലും മോഹന്‍ലാല്‍ അവതരിപ്പിക്കുക. ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ കുറിച്ച് അണിയറപ്രവര്‍ത്തകള്‍ പുറത്ത് വിട്ടത്. തുടര്‍ന്ന് വായിക്കൂ..

മലയാളവും തമിഴും തെലുങ്കും ലാല്‍ പറയുന്നത് കേള്‍ക്കാം, മോഹന്‍ലാലിന്റെ രണ്ട് കഥാപാത്രങ്ങള്‍

മോഹന്‍ലാലിനെയും ഗൗതമിയെയും കേന്ദ്ര കഥാപാത്രമാക്കി ചന്ദ്ര ശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന ചിത്രമാണ് മനമന്ത. നമതു എന്ന പേരിലാണ് ചിത്രം തമിഴില്‍ എത്തുക.

മലയാളവും തമിഴും തെലുങ്കും ലാല്‍ പറയുന്നത് കേള്‍ക്കാം, മോഹന്‍ലാലിന്റെ രണ്ട് കഥാപാത്രങ്ങള്‍

മനമന്ദയില്‍ സായി റാം എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ഒരു സാധരണക്കാരനായ ഒരു സൂപ്പര്‍മാര്‍ക്കറ്റ് അസിസ്റ്റന്റ് മാനേജരാണ് സായി റാം. ജീവിക്കാനായി വളഞ്ഞ വഴികള്‍ ചിന്തിക്കാത്ത ഒരു വ്യക്തിയാണ് സായി റാം. ഗൗതമിയ്‌ക്കൊപ്പം രണ്ട് പുതുമുഖ നായികമാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മലയാളവും തമിഴും തെലുങ്കും ലാല്‍ പറയുന്നത് കേള്‍ക്കാം, മോഹന്‍ലാലിന്റെ രണ്ട് കഥാപാത്രങ്ങള്‍

മോഹന്‍ലാലിനെയും ജൂനിയര്‍ എന്‍ടിആറിനെയും കേന്ദ്ര കഥാപാത്രമാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം. ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ റഹ്മാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

മലയാളവും തമിഴും തെലുങ്കും ലാല്‍ പറയുന്നത് കേള്‍ക്കാം, മോഹന്‍ലാലിന്റെ രണ്ട് കഥാപാത്രങ്ങള്‍

ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പറുടെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റേത്. റഹ്മാന്റെ സഹോദര കഥാപാത്രം.

English summary
Mohanlal to dub in Telugu and Tamil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam