മോഹന്‍ലാലും ദുല്‍ഖറും കള്ളക്കടത്തുകാര്‍!
സമകാലിക പ്രശ്‌നങ്ങളാണല്ലോ എന്നും സിനിമയിക്കും വിഷയം. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളിലൊന്നാണ് കള്ളക്കടത്തും. മലയാളത്തില്‍ ഒരേ സമയം രണ്ട് കള്ളക്കടത്തുകാരുടെ സിനിമയെത്തുന്നു. ദുല്‍ഖറിന്റെയും മോഹന്‍ലാലിന്റെയും.
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹം എന്ന ചിത്രത്തില്‍ ലാല്‍ ഒരു കള്ളക്കടത്തുകാരനായാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആന്‍ഡ്രിയ നായികയായത്തെുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം തുടങ്ങി കഴിഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രമാണ് രണ്ടാമത്തേത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഫാസിയ അസീബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു കള്ളക്കടത്തുകാരനായി എത്തുന്നു എന്ന് മാത്രമാണ് റിപ്പോര്‍ട്ട്. മറ്റ് പല കാരണങ്ങള്‍ കൊണ്ടും സിനിമ പെന്റിങ്ങിലാണ്. അധികം വൈകാതെ ഷൂട്ടിങ് തുടങ്ങും.
സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഇപ്പോള്‍ രഞ്ജിത്തിന്റെ ലോഹത്തിലേക്ക് കടന്നു. ഓകെ കണ്‍മണിയും, 100 ഡെയ്‌സ് ഓഫ് ലവ്വുമാണ് ദുല്‍ഖറിന്റെ പുതിയ ചിത്രങ്ങള്‍.


Click it and Unblock the Notifications