»   » ഇനിയെന്ന് മോഹന്‍ലാല്‍ ദുല്‍ഖറിന്റെ അച്ഛനാവും?

ഇനിയെന്ന് മോഹന്‍ലാല്‍ ദുല്‍ഖറിന്റെ അച്ഛനാവും?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും താരപുത്രനായ ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചുള്ള ചിത്രം കാത്തിരുന്നവര്‍ക്ക് നിരാശ പകരുന്നൊരു വാര്‍ത്ത. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാനിരുന്ന ഈ ചിത്രം ഉടനൊന്നും ആരംഭിയ്ക്കില്ലെന്നാണ് മോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിയ്ക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ബോളിവുഡിലെ തിരക്കുകള്‍ മൂലം പ്രിയന്‍ ഈ പ്രൊജക്ട് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരിയ്ക്കുകയാണ്.

മോഹന്‍ലാലിന്റെ മകനായി ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നുവെന്നതായിരുന്നു ഈ പ്രൊജക്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന്. മമ്മൂട്ടിയും മോഹന്‍ലാലും ആദ്യമൊന്നിച്ച പടയോട്ടം എന്ന ചിത്രത്തില്‍ ലാലിന്റെ പിതാവിന്റെ വേഷമായിരുന്നു മമ്മൂട്ടിയെത്തിയത്. പിന്നീട് അമ്പതില്‍പ്പരം സിനിമകളില്‍ ഈ താരജോഡികള്‍ ഒന്നിച്ചു. ഇതില്‍ ഭൂരിഭാഗവും ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ പിതാവായി മോഹന്‍ലാലെത്തുന്നുവെന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് മലയാള സിനിമാപ്രേമികള്‍ കേട്ടത്.

തമിഴിലെ ഹിറ്റ് ചിത്രമായ നാടോടികളുടെ റീമേക്കാണ് പ്രിയനിപ്പോള്‍ ചെയ്യുന്നത്. ഈ വര്‍ഷാവസാനം ചിത്രം പൂര്‍ത്തിയാവും. ഇതിന് ശേഷം 2013 ഫെബ്രുവരിയില്‍ ലാല്‍-ദുല്‍ഖര്‍ ചിത്രം തുടങ്ങാനാണ് ആലോചനയെന്ന് പ്രിയന്‍ ക്യാമ്പില്‍ നിന്നുള്ളവര്‍ പറയുന്നു.

എന്തായാലും ഈ പ്രൊജക്ട് വൈകുന്നത് ലാലിനും ദുല്‍ഖറിനും ഏറെ സൗകര്യമായിട്ടുണ്ട്. ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടുള്ള സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സമയം കിട്ടും. കര്‍മ്മയോദ്ധ പൂര്‍ത്തിയായാല്‍ ജോണി ആന്റണിയുടെ ആറു മുതല്‍ അറുപത് വരെയ്ക്ക് ഡേറ്റ് നല്‍കാനാണ് ലാല്‍ തീരുമാനിച്ചിരിയ്ക്കുന്നത്. രൂപേഷ ്‌പോളിന്റെ തീവ്രം തീര്‍ത്ത് മാര്‍ട്ടിന്‍ പ്രാക്കാട്ട് ചിത്രം തുടങ്ങാന്‍ ദുല്‍ഖറും പദ്ധതിയിടുന്നു.

English summary
Looks like the wait will be longer for those waiting to see Dulquer Salmaan alongside Mohanlal in a flick.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam