യമണ്ടന്‍ വിജയത്തിന് ദുല്‍ഖറിന് അഭിനന്ദനവുമായി മോഹന്‍ലാല്‍! സിനിമ കണ്ടതിനു പിന്നാലെ സൂപ്പര്‍താരം!കാണൂ

By Midhun Raj

Recommended Video

യുവരാജാവിന്റെ റീഎന്‍ട്രിക്ക് കൈയ്യടിച്ച് ആരാധകര്‍

ദുല്‍ഖര്‍ സല്‍മാന്റെ ഒരു യമണ്ടന്‍ പ്രേമകഥ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ ചിത്രം ആരാധകര്‍ ഒന്നടം ഏറ്റെടുത്തിരുന്നു. സിനിമ കണ്ടവരെയെല്ലാം തൃപ്തിപ്പെടുത്തിയ അനുഭവമാണ് യമണ്ടന്‍ പ്രേമകഥയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ തിരിച്ചുവരവ് ചിത്രമെന്ന നിലയില്‍ കൂടിയാണ് സിനിമ മികച്ച സ്വീകാര്യത നേടിയിരുന്നത്.

ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷമുളള ദുല്‍ഖറിന്റെ മടങ്ങിവരവ് ഗംഭീരമായെന്നു തന്നെ അധികപേരും അഭിപ്രായപ്പെട്ടു. ഹാസ്യത്തിന്റെ അകമ്പടിയോടെ ഒരുക്കിയ സിനിമ ഒരു പക്ക എന്റര്‍ടെയ്‌നറാണെന്നും അറിയുന്നു. അതേസമയം യമണ്ടന്‍ പ്രേമകഥയുടെ വിജയത്തിന് ദുല്‍ഖറിന് അഭിനന്ദനവുമായി മോഹന്‍ലാല്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു.

യമണ്ടന്‍ പ്രേമകഥയുടെ വിജയം

യമണ്ടന്‍ പ്രേമകഥയുടെ വിജയം

നവാഗതനായ ബിസി നൗഫലിന്റെ സംവിധാനത്തില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ദുല്‍ഖര്‍ ചിത്രമായിരുന്നു യമണ്ടന്‍ പ്രേമകഥ. റിലീസിന് മുന്‍പ് പുറത്തിറങ്ങിയ സിനിമയുടെ ആദ്യ രണ്ട് ടീസറുകളും തരംഗമായി മാറിയിരുന്നു. സോളോ എന്ന സിനിമയ്ക്ക് ശേഷമാണ് ദുല്‍ഖറിന്റെ പുതിയ മലയാള ചിത്രമെത്തിയിരുന്നത്. ദുല്‍ഖറില്‍ നിന്നും പ്രതീക്ഷിച്ചതു പോലെയുളള ചിത്രം തന്നെയാണ് യമണ്ടന്‍ പ്രേമകഥയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നത്.

ദുല്‍ഖറിന്റെ പ്രകടനം

ദുല്‍ഖറിന്റെ പ്രകടനം

സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ ദുല്‍ഖര്‍ തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഘടകങ്ങളെല്ലാം ഉള്‍പ്പെടുത്തികൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ സിനിമകള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ്ജ് കൂട്ടുകെട്ട് കഥയെഴുതിയ ചിത്രം കൂടിയായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥ.

മോഹന്‍ലാലിന്റെ അഭിനന്ദനം

മോഹന്‍ലാലിന്റെ അഭിനന്ദനം

സിനിമ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെയാണ് ദുല്‍ഖറിന് അഭിനന്ദനവുമായി മോഹന്‍ലാല്‍ എത്തിയിരുന്നത്. യമണ്ടന്‍ പ്രേമകഥ കണ്ട ശേഷം ദുല്‍ഖര്‍ സല്‍മാനെ നേരിട്ടു വിളിച്ചാണ് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ഇട്ടിമാണി മേഡ് ഇന്‍ ചൈന,ബ്രദേഴ്‌സ് ഡേ എന്നീ സിനിമകളുടെ തിരക്കിനിടെയാണ് മോഹന്‍ലാല്‍ യമണ്ടന്‍ പ്രേമകഥ കാണാനായി സമയം കണ്ടെത്തിയത്.

ലൂസിഫറിനും മധുരരാജയ്ക്കും പിന്നാലെ

ലൂസിഫറിനും മധുരരാജയ്ക്കും പിന്നാലെ

അതേസമയം മോഹന്‍ലാലിന്റെ ലൂസിഫറിനും മമ്മൂട്ടിയുടെ മധുരരാജയ്ക്കും പിന്നാലെയായിരുന്നു ദുല്‍ഖര്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. അവധിക്കാല റിലീസായി എത്തിയ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കുമെന്നാണ് അറിയുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുളായിട്ടായിരുന്നു സിനിമ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരുന്നത്. റിലീസ് ദിനം ആരാധകര്‍ ഏറ്റെടുത്ത ചിത്രം വരുംദിവസങ്ങളില്‍ കുടുംബപ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷകള്‍.

തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍

തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍

തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയില്‍ ലല്ലു എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. നിഖില വിമല്‍,സംയുക്ത മേനോന്‍ തുടങ്ങിയവരാണ് സിനിമയിലെ നായികമാര്‍. സലീം കുമാര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍,ബിബിന്‍ ജോര്‍ജ്ജ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍,സുരാജ് വെഞ്ഞാറമൂട്,അശോകന്‍,രണ്‍ജി പണിക്കര്‍, കോട്ടയം പ്രദീപ്,ചാള മേരി,അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നാദിര്‍ഷയാണ് സിനിയമക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X