ലാല്‍ വീണ്ടും മാച്ചുപിച്ചുവില്‍
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ടൂറിലാണ്. അമേരിക്കയില്‍ നിന്നും പെരുച്ചാഴിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ ലാല്‍ പിന്നീട് നേരേ വിട്ടത് ബ്രസീലില്‍ നടക്കുന്ന കാല്‍പ്പന്ത് മാമാങ്കം കാണാനായിരുന്നു. ലോകകപ്പ് വേദിയില്‍ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ലാല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഫുട്‌ബോള്‍ ആവേശമെല്ലാം കഴിഞ്ഞതോടെ മോഹന്‍ലാല്‍ ബ്രസീലില്‍ നിന്നും പെറുവില്‍ എത്തിയിരിക്കുകയാണ്.
മുമ്പ് സന്ദര്‍ശിച്ച മാച്ചുപിച്ചുവിലും മറ്റും വീണ്ടുമെത്തിയിരിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്. പെരുവിലെ വീഥിയില്‍ നിന്നുള്ള ചിത്രവും ലാല്‍ ആരാധകര്‍ക്കായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ഷാവര്‍ഷം കുടുംബസമേതം വിദേശയാത്രയ്ക്ക് പോവുന്നത് ലാലിന്റെ പതിവാണ്. എന്നാല്‍ ഈ വര്‍ഷം ലാലിന്റെ വിദേശവാസം അല്‍പം കൂടുതലാണ്. മുപ്പത് ദിവസത്തോളമാണ് പെരുച്ചാഴിയ്ക്കുവേണ്ടി ലാല്‍ അമേരിക്കയില്‍ കഴിഞ്ഞത്. അവിടെ വച്ചും പല സ്ഥലങ്ങളിലും ലാലും സംഘവും സന്ദര്‍ശനം നടത്തിയിരുന്നു.

ജൂലൈ എട്ടിനാണ് മോഹന്‍ലാല്‍ ബ്രസീലിലേയ്ക്ക് യാത്രതിരിച്ചത്. എന്നത്തേയ്ക്കാണ് അദ്ദേഹം തിരിച്ചെത്തുന്നതെന്ന് വ്യക്തമല്ലെങ്കിലും വന്നയുടനെ ജോഷി ചിത്രമായ ലൈല ഓ ലൈലയുടെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് സൂചന.


Click it and Unblock the Notifications











