നല്ലൊരു മനുഷ്യനായിരുന്നു!! ലൂസിഫറിനു ശേഷം ഇങ്ങനെയായി, മോഹൻലാലിനെ ട്രോളി സോഷ്യൽ മീഡിയ
ലാലേട്ടന്റെ ഫേസ്ബുക്ക് പേസ്റ്റ് ട്രോളന്മാർ ഏറ്റെടുത്തിയിരിക്കുകയാണ്
സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ഇപ്പോഴത്തെ ചർച്ച വിഷയം മോഹൻലാലിന്റെ പത്മഭൂഷനാണ്. മലയാളികൾ ഒന്നടങ്കം ആഘോഷമാക്കുകയാണിത്. ഇതുവരെ തനിയ്ക്ക പ്രേക്ഷകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് മോഹൻലാൽ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നന്ദി അറിയിച്ചത്.
എന്നാൽ ഇപ്പോൾ ലാലേട്ടന്റെ ഫേസ്ബുക്ക് പേസ്റ്റ് ട്രോളന്മാർ ഏറ്റെടുത്തിയിരിക്കുകയാണ്. 40 വർഷത്തെ സിനിമ ജീവിതത്തെ കുറിച്ചും തന്റെ കടപ്പാടുകളെ കുറിച്ചുമായിരുന്നു ലാലേട്ടൻ പോസ്റ്റിൽ പങ്കുവെച്ചത്.സിനിമാ സെറ്റുകളിലെ ലൈറ്റ് ബോയ് മുതല്‍, വലിയ താരങ്ങളും സാധാരണക്കാരായ സ്ത്രീകളും കുട്ടികളും നല്‍കിയ സ്‌നേഹവും പിന്തുണയുമാണ് തന്നെ ഓരോ ദിവസവും മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചിരുന്നുവെന്ന് ലാലേട്ടന്റെ കുറിപ്പിൽ പറഞ്ഞിരുന്നു.
ലാലേട്ടൻ നന്ദി അറിയിച്ചു കൊണ്ടുളള കുറിപ്പിൽ ഉപയോഗിച്ച് ഇംഗ്ലീഷ് വാക്കുകളാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിയ്ക്കൊപ്പം ലൂസിഫർ ചെയ്തതിനു ശേഷമാണ് പ്രശ്നം തുടങ്ങിയതെന്നു. വിലയിരുത്തല്‍. ലാലേട്ടന്റെ അക്കൗണ്ട് പൃഥ്വിരാജ് ഹാക്ക് ചെയ്‌തോ എന്ന് സംശയിക്കുന്നവരും മേലാല്‍ ആരുടേയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യരുതെന്ന് പൃഥ്വിയെ വിലക്കുന്നുണ്ട്. നല്ലൊരു മനുഷ്യനായിരുന്നു രാജുവേട്ടനോടൊപ്പം കൂടിയതിനു ശേഷം മാരക ഇംഗ്ലീഷ് ആയി എന്ന് വിലയിരുത്തുന്നവരുമുണ്ട്.



Click it and Unblock the Notifications











