»   » സമുദ്രക്കനിയുടെ ചിത്രത്തില്‍ മോഹന്‍ലാലും ഫഹദും

സമുദ്രക്കനിയുടെ ചിത്രത്തില്‍ മോഹന്‍ലാലും ഫഹദും

Posted By:
Subscribe to Filmibeat Malayalam

എം പത്മകുമാര്‍ ഒരുക്കിയ ശിക്കാര്‍ എന്ന ഒറ്റച്ചിത്രം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടനാണ് സമുദ്രക്കനി. ശിക്കാറിലഭിനയിച്ചതില്‍പ്പിന്നെ താന്‍ മോഹന്‍ലാലിന്റെ വലിയ ഫാനായി മാറിയെന്നും മലയാളത്തില്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നുമെല്ലാം സമുദ്രക്കനി പറഞ്ഞിരുന്നു.

താരതമ്യപ്പെടുത്താന്‍ കഴിയാത്ത അഭിനയവൈഭവം കൊണ്ട് തമിഴകത്തും മലയാളത്തിലും സമുദ്രക്കനി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തമിഴില്‍ സമുദ്രക്കനി സംവിധാനം ചെയ്ത നാടോടികള്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴത്തെ പുതിയ വിശേഷം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവരെ അണിനിരത്തി സമുദ്രക്കനി ഒരു ചിത്രമൊരുക്കാന്‍ പോകുന്നുവെന്നതാണ്. മലയാളത്തിലായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുകയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ കഥയെക്കുരിച്ച് സമുദ്രക്കനി ലാലിനോടും ഫഹദിനോടും സംസാരിച്ചുവെന്നും രണ്ടുപേരും പ്രൊജക്ടിന് പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്നുമാണ് സുദ്രക്കനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അധികം വൈകാതെ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നുമറിയുന്നു.

English summary
If reports are true Tamil actor, Director Samuthirakkani will direct Mohanlal and Fazhad Fazil for a Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam