ഹണി റോസ് ചെറുതായൊന്ന് തള്ളിയതാ, മോഹന്‍ലാലിന് കാലിടറി, ശരിക്കും സംഭവിച്ചത് ഇങ്ങനെ, കാണൂ!

മികച്ചൊരു അഭിനേതാവ് മാത്രമല്ല നല്ലൊരു നര്‍ത്തകനും കൂടിയാണ് താനെന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. ഗായകനായും നര്‍ത്തകനായും അദ്ദേഹം വേദിയെ നിരവധി തവണ പ്രകടമ്പനം കൊള്ളിച്ചിട്ടുണ്ട്. സ്റ്റേജ് പരിപാടികളിലെ അവിഭാജ്യ ഘടകമാണ് അദ്ദേഹത്തിന്റെ പാട്ടും നൃത്തവും. വേദിയെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലുള്ള പ്രകടനവുമായി അദ്ദേഹം എത്താറുമുണ്ട്. അത്തരത്തില്‍ ചില പ്രകടനം തന്നെയാണ് അമ്മമഴവില്ലിലും അദ്ദേഹം പുറത്തെടുത്തത്. ഒടിവിദ്യ അറിയുന്ന ഒടിയന്‍ മാണിക്കന്റെ മാജിക് മാത്രമല്ല യുവനായികമാര്‍ക്കൊപ്പമുള്ള നൃത്തവും പ്രധാന ഐറ്റമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നമിത പ്രമോദ്, ഷംന കാസിം, ഇനിയ എന്നിവര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ഡാന്‍സ് പരിപാടിയിലെ പ്രധാന ഐറ്റങ്ങളിലൊന്നായിരുന്നു. റിഹേഴ്‌സലിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായപ്പോഴേ പ്രേക്ഷകര്‍ ഇതുറപ്പിച്ചിരുന്നു. എന്നാല്‍ നൃത്തത്തിനിടയില്‍ മോഹന്‍ലാലിന് കാലിടറിയപ്പോള്‍ ആരാധകര്‍ ഒന്നു പരിഭ്രമിച്ചു. മോഹന്‍ലാലിന്റെ വീഴ്ചയെക്കുറിച്ച് നിരവധി ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്. വീണിടത്തുനിന്നും ഉയിര്‍ത്തെഴുന്നേറ്റ് അദ്ദേഹം നൃത്തം പുനരാരംഭിക്കുമെന്ന് ആരാധകര്‍ അപ്പോള്‍ത്തന്നെ മനസ്സിലുറപ്പിച്ചിരുന്നു. അത് തന്നെയാണ് പിന്നീട് സംഭവിച്ചതും. ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

 മോഹന്‍ലാലിന്റെ ഡാന്‍സ്

മോഹന്‍ലാലിന്റെ ഡാന്‍സ്

ഹണി റോസിനും നമിത പ്രമോദിനും ഒപ്പം നൃത്തം വെക്കുന്ന മോഹന്‍ലാലിന്റെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ തന്നെ സിനിമയിലെ പ്രധാന ഗാനങ്ങള്‍ കോര്‍ത്തിണക്കിയ നൃത്തമായിരുന്നു ഉള്‍പ്പെടുത്തിയത്. നേരത്തെ വിവിധ വേദികളില്‍ അദ്ദേഹം ഇത്തരത്തില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. യുവനായികമാര്‍ക്കൊപ്പമാണ് അദ്ദേഹം ഇത്തവണ എത്തിയത്. വന്‍കരഘോഷത്തോടെയാണ് താരത്തിന്റെ നൃത്തത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്.

അപ്രതീക്ഷിതമായി കാലിടറി

അപ്രതീക്ഷിതമായി കാലിടറി

വേദിയില്‍ നൃത്തം പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം മലര്‍ന്നടിച്ച് വീണത്. ഹണി റോസിനൊപ്പമുള്ള നൃത്തത്തിനിടയിലായിരുന്നു ഈ വീഴ്ച. ഇത് ലൈവായി കണ്ടതോടെയാണ് ആരാധകര്‍ ആകെ പരിഭ്രമിച്ചത്. ചിലരൊക്കെ നെഞ്ചില്‍ കൈവെക്കുകയും ചെയ്തു. എന്നാല്‍ വീഴ്ചയൊരു പ്രശ്‌നമല്ലേയെന്ന മട്ടില്‍ താരം ചാടിയെഴുന്നേറ്റ് ഡാന്‍സ് മുഴുമിപ്പിക്കുകയായിരുന്നു. ശരിക്ക് പറഞ്ഞാല്‍ നൃത്തത്തിനിടയിലെ ഒരു രംഗം എന്ന രീതിയിലേ ഈ വീഴ്ചയെ വ്യാഖാനിക്കേണ്ടതുള്ളൂ.

പരിക്കൊന്നും പറ്റിയിട്ടില്ല

പരിക്കൊന്നും പറ്റിയിട്ടില്ല

തങ്ങളുടെ പ്രിയ നായകന്‍ നൃത്തം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും മറ്റ് വല്ല പരിക്കുകളും സംഭവിച്ചുവോയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. ഇതേക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ താരമാവട്ടെ രാവിലെ തന്നെ പുതിയൊരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആരാധകര്‍ ഉറപ്പിച്ചത്.

ദുല്‍ഖര്‍ സല്‍മാന്റെ വീഴ്ച

ദുല്‍ഖര്‍ സല്‍മാന്റെ വീഴ്ച

മൈഥിലിയോടൊപ്പം നൃത്ത പരിശീലനം നടത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കൊച്ചിയിലെ റിഹേഴ്‌സല്‍ ക്യാംപില്‍ താരത്തിനോടൊപ്പം അമാലും മകളുമെത്തിയിരുന്നു. മകളെയും എടുത്ത നൃത്തം ചെയ്യുന്ന താരപുത്രന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ലൈവ് നൃത്തത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് താരപുത്രന് പരിക്ക് പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേസിപ്പിച്ച താരം പരിപാടിയില്‍ പങ്കെടുക്കുമോയെന്നതിനെക്കുറിച്ചുള്ള ആശങ്കകളായിരുന്നു പിന്നീട്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും പരിപാടിയില്‍ പങ്കെടുക്കുമെന്നും താരപുത്രന്‍ അറിയിച്ചതോടെ പ്രേക്ഷകര്‍ക്ക് സന്തോഷമാവുകയായിരുന്നു.

ജീവിതത്തിലും സൂപ്പര്‍ സ്റ്റാര്‍

ജീവിതത്തിലും സൂപ്പര്‍ സ്റ്റാര്‍

സിനിമയുടെ വിജയപരാജയങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്ന് മോഹന്‍ലാല്‍ നേരത്തെ നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ പരജായപ്പെടുമ്പോള്‍ അമിത ഉത്കണ്ഠയോ വിജയിക്കുമ്പോള്‍ അമിത സന്തോഷമോ അദ്ദേഹം പ്രകടിപ്പിക്കാറില്ല. കാര്യങ്ങളെയെല്ലാം സംയമനത്തോടെയാണ് സമീപിക്കാറുള്ളത്. ഇത് തന്നെയാണ് വേദിയിലും ആവര്‍ത്തിച്ചത്. വീഴ്ചയ്ക്കിടയില്‍ നിന്നും അതിഗംഭീരമായി തിരിച്ചുവന്ന താരം ശരിക്കും സൂപ്പര്‍ സ്റ്റാറാണെന്ന് തെളിയിക്കുകയായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

 ട്രോളര്‍മാരും രംഗത്തുണ്ട്

ട്രോളര്‍മാരും രംഗത്തുണ്ട്

മോഹന്‍ലാലിന്‍രെ വീഴ്ചയെ ആഘോഷമാക്കി ട്രോളര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തെ അഭിനന്ദിച്ചാണ് കൂടുതല്‍ ട്രോളുകളും. അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരു താരമായിരുന്നുവെങ്കില്‍ ഇതല്ലായിരുന്നു സംഭവിക്കുകയെന്നാണ് പലരും പറയുന്നത്. എന്നാല്‍ ചിലരാവട്ടെ കൂടെ നൃത്തം ചെയ്ത താരത്തെയാണ് വിമര്‍ശിക്കുന്നത്.

ഹണി റോസിനും പഴി

ഹണി റോസിനും പഴി

ഹണി റോസ് മോഹന്‍ലാലിനെ ചെറുതായൊന്ന് തള്ളിയതേയുള്ളൂ. അതിനിടയിലാണ് മോഹന്‍ലാലിന് കാലിടറിയത്. ഹണിയുടെ തളള് കാരണമാണ് ഏട്ടന്‍ വീണതെന്ന തരത്തില്‍ താരത്തെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നിങ്ങള്‍ തീരുമാനിക്കൂ

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വീഡിയോ കണ്ടതിന് ശേഷം നിങ്ങള്‍ തീരുമാനിക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X