»   » ഒപ്പത്തില്‍ മോഹന്‍ലാല്‍ തെന്നിവീഴുന്ന വീഡിയോ വൈറലാകുന്നു; കാണൂ

ഒപ്പത്തില്‍ മോഹന്‍ലാല്‍ തെന്നിവീഴുന്ന വീഡിയോ വൈറലാകുന്നു; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന ചിത്രത്തില്‍ അതി സാഹസമായ രംഗങ്ങള്‍ക്ക് പോലും ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. പുലിയുമായുള്ള സംഘട്ടന രംഗങ്ങളില്‍ ടീം അംഗങ്ങളെയെല്ലാം അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് 56 കാരനായ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ കാഴ്ചവച്ചത്.

തെലുങ്കില്‍ മോഹന്‍ലാല്‍ കാലുറപ്പിച്ചില്ലേ.. അടുത്ത ചിത്രം രാജമൗലിയ്‌ക്കൊപ്പം?


പുലിമുരുകനില്‍ മാത്രമല്ല, ഒപ്പം എന്ന ചിത്രത്തിലും മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. ചിത്രത്തിലെ ഒരു രംഗത്തിനൊപ്പം അതിനുള്ള തെളിവ് ഒപ്പം ടീം പുറത്തിവിട്ടു.


തെന്നിവീഴുന്നു

മോഹന്‍ലാല്‍ തെന്നി വീഴുന്ന ഒരു രംഗമായിരുന്നു അത്. തീര്‍ത്തും യഥാര്‍ത്ഥമായ അഭിനയത്തിന് വേണ്ടി ഡ്യൂപ്പിന െഉപയോഗിക്കാതെ മോഹന്‍ലാല്‍ ശരിക്കും തെന്നി വീണു.


ലൊക്കേഷനില്‍ ആവേശം

ഡ്യൂപ്പ് ഇല്ലാതെ മോഹന്‍ലാല്‍ തെന്നി വീഴുന്നത് അഭിനയിച്ച രംഗം ലൊക്കേഷനില്‍ ആവേശമായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പുറത്ത് വന്നിരിയ്ക്കുന്നത്.


കാണാം

ഇതാണ് വീഡിയോ. ഒപ്പം എന്ന ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.


ഒപ്പം മികച്ച വിജയം

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഒപ്പം മികച്ച ബോക്‌സോഫീസ് കലക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് 45 ദിവസം പിന്നിടുമ്പോഴേക്കും ചിത്രം 40 കോടി കടന്നു.


English summary
No compromise for perfection. Mohanlal falls down in this scene without the help of any dupe and the entire crew stood stunned with the performance from the actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam