അപ്രതീക്ഷിതമായി ഒരാള്‍ നേരെ വന്നപ്പോള്‍ പേടിച്ചു, ഒഴിഞ്ഞു മാറിയതില്‍ വിഷമമുണ്ടെന്നും മോഹന്‍ലാല്‍!
ആരാധകരുടെ സ്‌നേഹപ്രകടനം കാരണം പലപ്പോഴും താരങ്ങള്‍ വെട്ടിലായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സെലിബ്രിറ്റി ഇമേജിനും അപ്പുറത്ത് സാധാരണക്കാരായി അവരെ കാണാന്‍ ആരാധകര്‍ തയ്യാറാവാറില്ലെന്നതാണ് വാസ്തവം. ശക്തമായ ആരാധക പിന്തുണയുണ്ടെങ്കിലേ സിനിമയില്‍ നിലനില്‍പ്പുള്ളൂ എന്ന കാര്യത്തെക്കുറിച്ച് താരങ്ങള്‍ക്കും അറിയാം. എന്നാല്‍ ആരാധകരുടെ സ്‌നേഹ പ്രകടനം ഓവറായാല്‍ എങ്ങനെ സഹിക്കും, അപ്പോഴാണ് പല താരങ്ങളും പ്രതികരിക്കുന്നത്.
പൊതുപരിപാടിയില്‍ പങ്കെടുക്കാനും മറ്റും എത്തുമ്പോഴും ലൊക്കേഷനിലെ ഇടവേളകളിലും നിരവധി പേരാണ് താരങ്ങളെ കാണാനും സെല്‍ഫിയെടുക്കാനുമായി എത്തുന്നത്. അത്തരത്തില്‍ മുന്‍പ് മോഹന്‍ലാലിനെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് ആരാധകനെഴുതിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ഫാന്‍സ് പേജുകളിലൂടെയാണ് പോസ്റ്റ് പ്രചരിക്കുന്നത്.

ഏയ് ഓട്ടോ സിനിമയുടെ ലൊക്കേഷനില്‍
വേണു നാഗവള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏയ് ഓട്ടോ എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട്ടെ തളി ക്ഷേത്രത്തില്‍ നടക്കുന്നതിനിടയില്‍ കാണാന്‍ പോയ അനുഭവത്തെക്കുറിച്ചാണ് ആരാധകന്‍ കുറിച്ചിട്ടുള്ളത്.

ആവേശം കാരണം
മോഹന്‍ലാലിനെ കണ്ട ആവേശത്തില്‍ കൂട്ടുകാരന്‍ അദ്ദേഹത്തെ കടന്നുപിടിക്കാന്‍ ശ്രമിച്ചിരുന്നു. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ നിന്നും മോഹന്‍ലാല്‍ വഴുതി മാറുകയും ചെയ്തു.

ബഹളത്തിനിടയില്‍ നടന്നത്
അപ്രതീക്ഷിതമായ സുഹൃത്തിന്റെ പ്രവൃത്തിയില്‍ സെറ്റ് ആകെ നിശ്ചലമായി. പിടിച്ച് മാറ്റുന്നതിനിടയില്‍ അവന്റെ ഷര്‍ട്ട് കീറിപ്പോവുകയും ചെയ്തിരുന്നു.

മോഹന്‍ലാലിന്റെ പ്രതികരണം
ആരാധകന്റെ അപ്രതീക്ഷിതമായ പെരുമാറ്റത്തെക്കുറിച്ച് പിന്നീടാണ് മോഹന്‍ലാലിന് മനസ്സിലായത്. ആരോ ആക്രമിക്കാന്‍ വരുന്നുവെന്ന് കരുതിയായിരുന്നു ആദ്യം വഴി മാറിയത്. അദ്ദേഹം താമസിക്കുന്ന മഹാറാണി ഹോട്ടലില്‍ ചെല്ലാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

പുതിയ ഷര്‍ട്ട് സമ്മാനിച്ചു
സഹായിയെ വിട്ട് പുതിയ ഷര്‍ട്ട് വാങ്ങിപ്പിച്ചതിന് ശേഷം അദ്ദേഹം അത് സുഹൃത്തിന് സമ്മാനിച്ചു. ആ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് ആരാധകന്‍ കുറിച്ചിട്ടുള്ളത്.

ആക്രമണമാണെന്ന് കരുതി
ആക്രമിക്കാന്‍ വരികയാണെന്ന് കരുതിയാണ് താന്‍ ഒഴിഞ്ഞുമാറിയതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. അങ്ങനെ ഒഴിഞ്ഞുമാറിയതും അത് വിചാരിച്ചാണെന്ന് താരം വ്യക്തമാക്കിയതോടെ സുഹൃത്തിന് സന്തോഷമായി.

അന്ന് തീരുമാനിച്ചു
സുഹൃത്തിനോടൊപ്പം മോഹന്‍ലാലിനെ കാണാന്‍ പോയതിന് ശേഷമാണ് ഇനി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചതെന്നും ആരാധകന്‍ കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications











