പുലിമുരുകന് ശേഷം കേരളത്തില്‍ ലൂസിഫര്‍ തരംഗം! വൈറലായി പുതിയ വീഡിയോ! കാണൂ
മോഹന്‍ലാല്‍ ചിത്രങ്ങള്‍ വിജയമായാല്‍ ആരാധകര്‍ അത് വലിയ ആഘോഷമാക്കി കൊണ്ടാടാറുണ്ട്. ലാലേട്ടന്റെതായി മുന്‍പ് പുറത്തിറങ്ങിയ സിനിമകളെല്ലാം കേരളത്തില്‍ തംരംഗം സൃഷ്ടിച്ചിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമകള്‍ നേട്ടമുണ്ടാക്കി. മോഹന്‍ലാലിന്റെ പല സിനിമകളിലെയും കഥാപാത്രങ്ങള്‍ പ്രേക്ഷകരെ മുന്‍പ് സ്വാധീനിച്ചിരുന്നു.
ലാലേട്ടന്റെ പുലിമുരുകന്‍ എന്ന കഥാപാത്രം കുട്ടികള്‍ക്കിടയില്‍ പോലും തരംഗമായി മാറിയിരുന്നു. വലിയവര്‍ മുതല്‍ ചെറിയ കുട്ടികള്‍ക്കിടയില്‍ വരെ സിനിമ വലിയ ഓളമാണ് ഉണ്ടാക്കിയിരുന്നത്. പുലിമുരുകന്‍ പോലെ ലാലേട്ടന്റെ ലൂസിഫറിനെയും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളി എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്. അതേസമയം തന്നെ സ്റ്റീഫന്‍ നെടുമ്പളളിയെ അനുകരിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലൂസിഫര്‍ തരംഗം
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ കേരളത്തില്‍ വലിയ തരംഗം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. അമിത പ്രതീക്ഷകള്‍ ഇല്ലാതെയാണ് പലരും സിനിമ കാണാനായി പോയിരുന്നത്. സാധാരണ ഒരു സിനിമ കാണാന്‍ പോയവര്‍ക്ക് നല്ല ഒന്നാന്തരം മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ സമ്മാനിച്ചത്. മോഹന്‍ലാലിന്റെ മാസും ക്ലാസും ചേര്‍ന്നുളെളാരു പ്രകടനം ലൂസിഫറില്‍ കാണാന്‍ സാധിച്ചുവെന്നു അധിക പേരും അഭിപ്രായപ്പെട്ടിരുന്നു.

മോഹന്‍ലാല്‍ ഫാനിന്റെ ചിത്രം
ഈ വര്‍ഷമാദ്യം രജനീകാന്തിന്റെ പേട്ട ആരാധകര്‍ സ്വീകരിച്ചതു പോലെയായിരുന്നു ലൂസിഫര്‍ തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നത്. യഥാര്‍ത്ഥത്തില്‍ പൃഥ്വിരാജ് എന്ന മോഹന്‍ലാല്‍ ഫാനിന്റെ ചിത്രം തന്നെയാണ് ലൂസിഫറെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ പഴയ സിനിമകളിലെ മാനറിസങ്ങളും മറ്റും ലൂസിഫറിലും ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു,

ലാലേട്ടന്റെ ഫൈറ്റ് സ്വീക്വന്‍സുകള്‍ക്കെല്ലാം
ലാലേട്ടന്റെ മുന്‍ചിത്രങ്ങളിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുളള സീനുകളായിരുന്നു ലൂസിഫറിലുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ട് എന്ന ഹിറ്റ് ചിത്രത്തിലെ ഡയലോഗ് ലൂസിഫറില്‍ ആവര്‍ത്തിച്ചിരുന്നു. ലൂസിഫറിലെ ലാലേട്ടന്റെ ഫൈറ്റ് സ്വീക്വന്‍സുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ലൂസിഫറിലെ സൂപ്പര്‍താരത്തിന്റെ പ്രകടനം കണ്ട് രോമാഞ്ചം വന്നു പോയി എന്ന് വരെ ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഫൈറ്റ് സീന്‍ അനുകരിക്കുന്ന വീഡിയോകള്‍
അതേസമയം തന്നെ ലൂസിഫറിലെ ലാലേട്ടന്റെ ഫൈറ്റ് സീന്‍ അനുകരിക്കുന്ന ചില വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കൊച്ചു കുട്ടികളും യുവാക്കളും സ്റ്റീഫന്‍ നെടുമ്പളളിയെ അനുകരിച്ചുകൊണ്ടുളള വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വ്യത്യാസം ഇല്ലാതെയാണ് ഇത്തരം വീഡിയോകള്‍ ധാരാളമായി പുറത്തിറങ്ങുന്നത്.
വീഡിയോ കാണൂ


Click it and Unblock the Notifications