twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാത്താ! ഒടിയന് വിനയായത് സംവിധായകന്‍റെ വാക്കുകളോ? കാണൂ!

    |

    സിനിമാലോകവും പ്രേക്ഷകരുമെല്ലാം ഇപ്പോള്‍ ഒടിയന് പിന്നാലെയാണ്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, നരേന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നിരുന്നത്. റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ടീസറുകളും ട്രെയിലറുമൊക്കെ ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. വ്യത്യസ്തമായ പ്രമോഷന്‍ രീതിയായിരുന്നു ചിത്രത്തിനായി സ്വീകരിച്ചത്. ഓവര്‍ ഹൈപ്പിലേക്കും അമിത പ്രതീക്ഷയിലേക്കുമൊക്കെ ആരാധകരെ കൊണ്ടുചെന്നെത്തിച്ചതും അതിലൂടെയായിരുന്നു, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത് തന്നെയാണ് ചിത്രത്തിന് വിനയായി മാറിക്കൊണ്ടിരിക്കുന്നതും. ഇറങ്ങാനിരിക്കുന്ന സിനിമയെക്കുറിച്ച് വേണ്ടുവോളം വാചാലനായ സംവിധായകനെ കൊന്നുകൊല വിളിക്കുകയാണ് ആരാധകര്‍.

    ഒടിയനോട് ആര്‍ക്കാണിത്ര വിരോധം? റിലീസ് ദിവസത്തിലെ ദ്രോഹം കടുത്തുപോയി! ഹൈക്കോടതി നിര്‍ദേശം ലംഘിച്ചു?ഒടിയനോട് ആര്‍ക്കാണിത്ര വിരോധം? റിലീസ് ദിവസത്തിലെ ദ്രോഹം കടുത്തുപോയി! ഹൈക്കോടതി നിര്‍ദേശം ലംഘിച്ചു?

    മോഹന്‍ലാല്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്നും നെഞ്ചുവിരിച്ച് തിയേറ്ററുകളില്‍ നിന്നും ഇറങ്ങിവരാമെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. പഴയപോലെയല്ല ടെക്‌നോളജി അതിദൂരം പിന്നിട്ട കാലമാണിത്. നേരത്തെ നല്‍കിയ അഭിമുഖവും പോസ്്റ്റ്‌റുകളും കുറിപ്പുമൊക്കെ കുത്തിപ്പൊക്കാനെളുപ്പമാണ്. ആദ്യ പ്രദര്‍ശനം തീരുന്നതിന് മുന്‍പ് തന്നെ സംവിധായകന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല തുടങ്ങിയിരുന്നു. നവാഗത സംവിധായകനെന്ന നിലയില്‍ മോശമല്ലാത്ത സിനിമയാണ് അദ്ദേഹം ഒരുക്കിയതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ത്രസിപ്പിക്കുന്ന തരത്തിലുള്ള ഒരു രംഗം പോലും സിനിമയിലില്ലാത്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഒടിയന്‍ സിനിമയ്ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ഒടിയന്‍റെ നെഗറ്റീവ് പ്രതികരണത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്? കാണൂ!ഒടിയന്‍റെ നെഗറ്റീവ് പ്രതികരണത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്? കാണൂ!

    സംവിധായകന്റെ വാക്കുകള്‍

    സംവിധായകന്റെ വാക്കുകള്‍

    പരസ്യരംഗത്തുനിന്നും സിനിമയിലേക്കെത്തിയിരിക്കുകയാണ് വിഎ ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ അദ്ദേഹത്തിന് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവിധായകനും സംഘവും സിനിമയെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ടായിരുന്നു. ഒടിവിദ്യയും മാണിക്കനും പ്രഭയും രാവുണ്ണിയുമൊക്കെ നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയതും ഇങ്ങനെയായിരുന്നു.

    നവാഗതനെ പിന്തുണയ്ക്കാം

    നവാഗതനെ പിന്തുണയ്ക്കാം

    നവാഗത സംവിധായകനെന്ന നിലയില്‍ ശ്രീകുമാര്‍ മേനോന് മികച്ച പിന്തുണയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. പരസ്യത്തിലൂടെ ശ്രദ്ധേയനായി മാറിയ അദ്ദേഹം സിനിമയുമായി എത്തുന്നതില്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. ഇന്നുവരെ കാണാത്ത തരത്തിലുള്ള ഫാന്റസി ചിത്രവുമായാണ് എത്തുന്നതെന്നും സിനിമയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടപ്പോഴുമൊക്കെ പ്രേക്ഷകര്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. ഒടിയന്‍ തിയേറ്ററുകളിലേക്കെത്തിയതിന് ശേഷമായിരുന്നു കഥ മാറിമറിഞ്ഞത്. ആദ്യസിനിമ കഴിഞ്ഞ് ഇത്രയധികം വിമര്‍ശിക്കപ്പെട്ട, ക്രൂശിക്കപ്പെട്ട മറ്റൊരു സംവിധായകനും ഉണ്ടാവില്ലെന്നാണ് എല്ലാവരും പറയുന്നത്.

    പ്രതീക്ഷകള്‍ നിലനിര്‍ത്താതെ

    പ്രതീക്ഷകള്‍ നിലനിര്‍ത്താതെ

    മമ്മൂട്ടിയുടെ നെരേഷനോടെ ആരംഭിക്കുന്ന സിനിമ വളരെ മനോഹരമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ആദ്യ പകുതിക്ക്് ശേഷമാണ് സംവിധായകന്റ െൈകയ്യില്‍ നിന്നും സിനിമ നഷ്ടമായതെന്നാണ് മരുവിഭാഗം പറയുന്നത്. മോഹന്‍ലാലും മഞ്ജു വാര്യരും തമ്മിലുള്ള കെമിസ്ട്രി ഇഷ്ടപ്പെട്ടുവെന്നും അവര്‍ പറയുന്നു. പീറ്റര്‍ ഹെയ്‌നിനെപ്പോലൊരു ആക്ഷന്‍ കോറിയോഗ്രാഫറും മോഹന്‍ലാലും ഒരുമിക്കുന്നുവെന്നറിഞ്ഞതില്‍പ്പിന്നെ ആക്ഷന്‍ രംഗങ്ങള്‍ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ആ പ്രതീക്ഷ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ലെന്ന് ആരാധകര്‍ പറയുന്നു.

    പരസ്യമല്ല സിനിമ

    പരസ്യമല്ല സിനിമ

    ഒരു പ്രൊഡക്ട് മാര്‍ക്കറ്റ് ചെയ്യുന്നത് പോലെയല്ല സിനിമയെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. മാര്‍ക്കറ്റിങ്ങിനായി ഉപയോഗിക്കുന്ന അതേ ഫോര്‍മുല തന്നെ പ്രയോഗിച്ചാല്‍ അത് വിജയിക്കില്ലെന്നും അവര്‍ പറയുന്നു. മഞ്ജു വാര്യരും അമിതാഭ് ബച്ചനും അഭിനയിച്ച പരസ്യത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാല്‍ അതേ ഫ്രെയിം വര്‍ക്കില്‍ സിനിമയൊരുക്കിയാല്‍ അത് വിജയിക്കില്ലെന്നും വിഭിന്നമായ തരത്തിലാണ് രണ്ടിനേയും സമീപിക്കേണ്ടിയിരുന്നതെന്നും ഇക്കാര്യത്തില്‍ സംവിധായകന് വീഴ്ച പറ്റിയതായും വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

    ഹൈപ്പിനുള്ള ഐറ്റമില്ല

    ഹൈപ്പിനുള്ള ഐറ്റമില്ല

    റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യതയും ഹൈപ്പുമായിരുന്നു ഒടിയന് ലഭിച്ചത്. വ്യത്യസ്തമായ പ്രമോഷന്‍ രീതികള്‍ക്ക് പോസിറ്റീവായ പ്രതികരണമായിരുന്നു ലഭിച്ചത്. കെട്ടിലും മട്ടിലും വ്യത്യസ്തത ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. ഓരോ പ്രാവശ്യവും സംവിധായകന്റെ പോസ്റ്റും ലൈവുമെത്തുമ്പോള്‍ ആരാധക പ്രതീക്ഷയും ഉയരുകയായിരുന്നു. എന്നാല്‍ ഹൈപ്പിനനുസരിച്ച ഒരു കാര്യവും ചിത്രത്തിലുണ്ടായിരുന്നില്ല, ഇതാണ് സിനിമയ്ക്ക് തിരിച്ചടിയായത്.

    പ്രതീക്ഷിക്കാതെ എങ്ങനെ വരും?

    പ്രതീക്ഷിക്കാതെ എങ്ങനെ വരും?

    അമിത പ്രതീക്ഷകളൊന്നുമില്ലാതെ തിയേറ്ററുകളിലേക്കെത്തുകയെന്ന കാര്യം ഒടിയന് ബാധകമല്ല. അടിക്കടിയായി സോഷ്യല്‍ മീഡിയയിലൂടെ ഒടിയനെക്കുറിച്ച് വാചാലനാവുന്ന സംവിധായകന്‍ അറിയാതെ തന്നെ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ് അവര്‍ ഒടിയനെക്കുറിച്ച് കേട്ടത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ അത് മാറ്റാനാവശ്യപ്പെട്ടാല്‍ ആരാധകര്‍ക്ക് അതിന് കഴിഞ്ഞുവെന്ന് വരില്ല.

    Recommended Video

    ഒടിയന് ഒടിവെച്ചത് മേനോന്റെ തള്ളിമറിക്കല്‍ | #Odiyan | filmibeat Malayalam
    കൊന്നുകൊലവിളിക്കണോ?

    കൊന്നുകൊലവിളിക്കണോ?

    ന്യായമായ ചോദ്യമാണിത്, എന്നാല്‍ സംവിധായകന്റെ അഭിമുഖങ്ങളും മറ്റും കണ്ടവര്‍ക്ക് അദ്ദേഹത്തിന് ഇത് ലഭിച്ചാല്‍ മതിയെന്നേ തോന്നൂ. ഹര്‍ത്താലിനെ പോലും അവഗണിച്ച് അതിരാവിലെ തിയേറ്ററുകളിലേക്കെത്തി ഒടിയനെ കണ്ടവരുള്‍പ്പടെയുള്ളവരാണ് സംവിധായകനെതിരായി രംഗത്തെത്തിയത്. ഹൈപ്പിന് അനുസരിച്ച് ഒന്നുമില്ലാത്ത സിനിമകള്‍ ഇതിനും മുന്‍പേ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത്രയധികം ശക്തി പ്രാപിച്ച ഇന്നത്തെക്കാലത്ത് തള്ളിലൂടെ സിനിമയെ നയിക്കാന്‍ ആരും ശ്രമിക്കരുതെന്ന നിര്‍ദേശവും കൂടിയാണ് പലരും മുന്നോട്ട് വെച്ചിട്ടുള്ളത്.

    English summary
    Social media discussions about Odiyan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X