ലാലേട്ടന്റെ പിറന്നാളിന് വിത്ത് വിതച്ചു! ഒടുവില്‍ നൂറ്‌മേനി വിളവ് കൊയ്ത് ഏട്ടന്റെ ഫാന്‍സ് അസോസിയേഷന്‍
മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. ലാലേട്ടന്റെ സിനിമയുടെ പ്രമോഷനും മറ്റ് കാരുണ്യ പ്രവര്‍ത്തികള്‍ക്കും ഫാന്‍സ് അസോസിയേഷനുകള്‍ സജീവമായി തന്നെ രംഗത്തുണ്ട്. തന്റെ പേരിലുള്ള അസോസിയേഷനുകള്‍ക്ക് പൂര്‍ണ പിന്തുണയുമായി മോഹന്‍ലാല്‍ എത്തുന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഏട്ടന്റെ പിറന്നാള്‍ ആരാധകരെ സംബന്ധിച്ച് വളരെ വിലപ്പെട്ട ദിവസമാണ്. ആ ദിവസം വ്യത്യസ്തമായ പല പ്രവര്‍ത്തനങ്ങളും ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടാവും. ഈ വര്‍ഷം 58-ാം പിറന്നാളായിരുന്നു മോഹന്‍ലാല്‍ ആഘോഷിച്ചത്. മേയ് 21 ന് പ്രിയതാരത്തിന്റെ പിറന്നാള്‍ ദിവസം ആറ്റിങ്ങലിലെ ഫാന്‍സ് ആഘോഷിച്ചത് വേറിട്ടൊരു രീതിയിലായിരുന്നു.
തരിശായി കിടന്നിരുന്ന ഭൂമിയില്‍ നെല്‍കൃഷി ഇറക്കിയായിരുന്നു ആഘോഷം. കഴിഞ്ഞ ദിവസമാണ് നെല്ല് കൊയ്തത്. 400 കിലോയോളം നെല്ലാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. എല്ലാവര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന കാര്യമായത് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ക്ലബ്ബുകാര്‍ക്ക് വലിയ കൈയടിയാണ് ലഭിച്ചിരിക്കുന്നത്. ട്വിറ്റര്‍ പേജിലൂടെ ഫാന്‍സുകാര്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.


Click it and Unblock the Notifications