തിയ്യേറ്ററുകള്‍ പൂരപ്പറമ്പാക്കി ലൂസിഫര്‍! സിനിമയുടെ വിജയാമാഘോഷിച്ച് ആരാധകര്‍! വീഡിയോ വൈറല്‍! കാണൂ

By Midhun Raj

ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ മോഹന്‍ലാലിന്റെ ലൂസിഫര്‍ ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകള്‍ അവസാനിച്ചതോടെ സിനിമയ്ക്ക് എങ്ങു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ കൊലകൊല്ലി ഐറ്റം തന്നെയാണ് ലൂസിഫറെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പഴയ വിന്റേജ് ലാലേട്ടനെ പൃഥ്വി ഒരിക്കല്‍ കൂടി തിരിച്ചുകൊണ്ടുവന്നുവെന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി 3000ത്തിലധികം സ്‌ക്രീനുകളിലായിരുന്നു സിനിമ ഇന്ന് റിലീസ് ചെയ്തിരുന്നത്. ഇതില്‍ തന്നെ 200ല്‍ അധികം ഫാന്‍സ് ഷോകള്‍ ചിത്രത്തിന്റെതായി സംഘടിപ്പിച്ചു. പുലര്‍ച്ചെ മുതല്‍ തുടങ്ങിയ ഷോകള്‍ അവസാനിച്ചതോടെ ആരാധകര്‍ വിജയാഘോഷം തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

 മരണമാസ് പടമെന്ന് ആരാധകര്‍

മരണമാസ് പടമെന്ന് ആരാധകര്‍

പലയിടങ്ങളിലും പുലര്‍ച്ചെ മുതല്‍ ലൂസിഫറിന്റെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയിരുന്നു. ആരാധകര്‍ ഒന്നടങ്കം ഹര്‍ഷാരവങ്ങളോടെയാണ് സിനിമയെ വരവേറ്റിരുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകളിലെല്ലാം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ആരാധകര്‍ ആഘോഷങ്ങള്‍ തുടങ്ങിയത്. സിനിമയുടെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ തന്നെ ഗംഭീരമെന്ന റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയിരുന്നു. ലാലേട്ടന്റെ മാസ് പ്രകടനം കണ്ടുളള ആവേശത്തിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ മരണമാസ് പടമാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

വിജയമാവര്‍ത്തിച്ച് ലാലേട്ടന്‍

വിജയമാവര്‍ത്തിച്ച് ലാലേട്ടന്‍

മോഹന്‍ലാലിന്റെ മറ്റൊരു വിജയ ചിത്രമായി മാറിയിരിക്കുകയാണ് ലൂസിഫര്‍. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിരാജിന്റെ മേക്കിങ്ങും എല്ലാവരും എടുത്തു പറയുന്നൊരു കാര്യമാണ്. സ്റ്റീഫന്‍ നെടുമ്പളളിയെന്ന മാസ് ഹീറാ പരിവേഷമുളള റോള്‍ നന്നായെങ്കില്‍ അതിനുളള ക്രെഡിറ്റ് പൃഥ്വിയ്ക്കും അര്‍ഹതപ്പെട്ടതാണെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു.

ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും തൃപ്തിപ്പെടുന്ന പടം

ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും തൃപ്തിപ്പെടുന്ന പടം

ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ തൃപ്തിപ്പെടുന്ന ഒരു ചിത്രം തന്നെയാണ് ലൂസിഫറെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്. ലൂസിഫര്‍ ഒരു പക്ക മാസ് കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ തന്നെയാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ലാലേട്ടന്‍ എന്ന സ്റ്റാറിനെ ഇതിലും നല്ല രീതിയില്‍ ഒരു സംവിധായകനും ഉപയോഗിച്ചിട്ടുണ്ടാവില്ലെന്ന് ചിലര്‍ വിലയിരുത്തുന്നുണ്ട്. അത്രത്തോളം മികച്ചതായിരുന്നു അദ്ദേഹത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സ് എന്നും അധിക പേരും അഭിപ്രായപ്പെടുന്നു.

വിജയമാഘോഷിച്ച് ഫാന്‍സ്

വിജയമാഘോഷിച്ച് ഫാന്‍സ്

റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ലൂസിഫറിന്റെ വിജയമാഘോഷിക്കുന്നതിന്റെ തിരക്കുകളിലാണ് ആരാധകര്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മോഹന്‍ലാലിന്റെ ഫാന്‍സ് പേജുകളിലാണ് വീഡിയോ വന്നിരിക്കുന്നത്. അമിത പ്രതീക്ഷകള്‍ ഇല്ലാതെയാണ് പലരും സിനിമ കാണാനായി പോയിരുന്നത്. എന്നാല്‍ ആരാധകരെ ഒന്നടങ്കം സന്തോഷപ്പെടുത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ മേക്കിങ്ങെന്ന് പലരും അഭിപ്രായപ്പെട്ടു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X