ബോളിവുഡ് താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ മാസ് എന്‍ട്രി, മോഹന്‍ലാല്‍ എവിടെ.. ഏട്ടന്‍ ഫാന്‍സ് പൊളിച്ചു
കൊച്ചിയില്‍ നടന്ന ഐഎസ്എല്‍ നാലാം സീസണിന്റെ ഉദ്ഘാടനത്തിന് ഒരു മഞ്ഞ കടല്‍ ആര്‍ത്തിരമ്പുകയായിരുന്നു. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ വന്ന ചടങ്ങ് താരസമ്പന്നമായിരുന്നു. മലയാളത്തെ പ്രതിനിധീകരിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തി.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലിന്റെ അസാന്നിധ്യം തുടക്കത്തില്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോഴേക്കും ഏട്ടന്‍ ഫാന്‍സ് ആ പോരായ്മ നികത്തി. ഏട്ടനില്ലെങ്കിലെന്താ.. ഏട്ടന്റെ പിള്ളേരില്ലേ എന്ന പേരില്‍ പുറത്തിറങ്ങിയ വീഡിയോ വൈറലാകുന്നു.

ബോളിവുഡ് സാന്നിധ്യം
ബോളിവുഡ് ജോഡികളായ സല്‍മാന്‍ ഖാനും കത്രീന കൈഫും വേദിയെ ഇളക്കിമറിച്ചുകൊണ്ട് കളിക്കാര്‍ക്കും ആരാധകര്‍ക്കും ആവേശം പകര്‍ന്നു. സച്ചിന്റെ സാന്നിധ്യമാണ് ചടങ്ങില്‍ ഏറ്റവും നിറമേകിയത്.

മമ്മൂട്ടിയുടെ വരവ്
ബ്ലാസ്റ്റേഴ്‌സിന് എല്ലാ പിന്തുണയും നല്‍കിക്കൊണ്ടുള്ള മമ്മൂട്ടിയുടെ മാസ് എന്‍ട്രിയായിരുന്നു പിന്നെ ശ്രദ്ധ നേടിയത്. മഞ്ഞ ഷര്‍ട്ടും മഞ്ഞ വാച്ചും കെട്ടി മമ്മൂട്ടിയുടെ വരവ് ഗാലറിയ്ക്ക് ആവേശമായിരുന്നു.

ഏട്ടനെവിടെ
മമ്മൂട്ടിയും വന്നതോടെ പിന്നെ ആരാധകര്‍ തിരഞ്ഞത്, ഫുട്‌ബോള്‍ പ്രേമികൂടെയായ മോഹന്‍ലാലിനെയാണ്. എന്നാല്‍ ഷൂട്ടിങ് തിരക്കുകള്‍ കാരണം മോഹന്‍ലാലിന് എത്തിപ്പെടാന്‍ കഴിഞ്ഞില്ല.

ഏട്ടന്‍ ഫാന്‍സ് പൊളിച്ചു
എന്നാല്‍ ഏട്ടന്റെ അസാന്നിധ്യം ഏട്ടന്‍ ഫാന്‍സ് നികത്തി. മോഹന്‍ലാലിന്റെ അസാന്നിധ്യം ഒട്ടും തോന്നാത്തി വിധം ആര്‍ത്തിരമ്പുകയായിരുന്നു ഏട്ടന്‍ ഫാന്‍സ്. ഉദ്ഘാടന ചടങ്ങിന് മന്‍പ് മോഹന്‍ലാല്‍ ചിത്രമായ നരനിലെ സൂപ്പര്‍ഹിറ്റ് ഗാനം വേല്‍മുരുകാ എന്ന ഗാനത്തിന് ചുവട് വച്ചാണ് ഫാന്‍സ് ആര്‍ത്തിരമ്പിയത്
വീഡയോ
ആ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. ഏട്ടനില്ലെങ്കിലെന്താ ഏട്ടന്റെ പിള്ളേരിവിടെയുണ്ട് എന്ന തലക്കെട്ടോടുകൂടെയാണ് അമ്മു അഗസ്റ്റിന്‍ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തത്. കാണൂ


Click it and Unblock the Notifications











