»   » ജോമോനൊപ്പം മത്സരിക്കാനെത്തിയ ഉലഹന്നാനെ കാണാന്‍ തിയേറ്ററില്‍ തിക്കും തിരക്കും, ചിത്രങ്ങള്‍ കാണൂ

ജോമോനൊപ്പം മത്സരിക്കാനെത്തിയ ഉലഹന്നാനെ കാണാന്‍ തിയേറ്ററില്‍ തിക്കും തിരക്കും, ചിത്രങ്ങള്‍ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

വറ്റിവരണ്ടിരുന്ന മലയാള സിനിമാ ലോകത്തിന് ആശ്വാസവുമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകള്‍ ഇന്നലെ (ജനുവരി 19) മുതല്‍ റിലീസ് ചെയ്തു തുടങ്ങി. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റ സുവിശേഷങ്ങളാണ് സിനിമാ സമരത്തിന് ശേഷം റിലീസ് ചെയ്ത ആദ്യ ചിത്രം.

മുന്തിരിവള്ളിയില്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്യാന്‍ നിര്‍മ്മാതാവിനെ പ്രേരിപ്പിച്ച ഘടകം ഏതെന്നറിയണോ??


ജോമോന് പിന്നാലെ ഇതാ മോഹന്‍ലാല്‍ നായകനായി എത്തുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തി. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം കാണാന്‍ തിയേറ്ററില്‍ തിക്കും തിരക്കുമാണ്. ചിത്രങ്ങള്‍ കാണാം


ആവേശത്തോടെ ആരാധകര്‍

തിയേറ്ററിന് പുറത്ത് നിറയെ മോഹന്‍ലാലിന്റെയും മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെയും പോസ്റ്ററുകളും ബാനറുകളുമൊക്കെയായി റിലീസ് ആഘോഷിക്കുകയാണ് ആരാധകര്‍.


മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും മീനയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. മൈ ലൈഫ് ഈസ് മൈ വൈഫ് എന്ന ടൈറ്റില്‍ ടാഗോടെ എത്തുന്ന ചിത്രം പൂര്‍ണമായും കുടുംബത്തിന് പ്രധാന്യം നല്‍കിക്കൊണ്ടുള്ളതാണ്. ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയായിട്ടാണ് ലാല്‍ എത്തുന്നത്. അനൂപ് മേനോന്‍, സൃന്ദ അഷബ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.


ക്രിസ്മസിന് റിലീസ് ചെയ്യാനിരുന്ന ചിത്രം

ഇക്കഴിഞ്ഞ ക്രിസ്മസിന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. തിയേറ്ററുടമകളും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് റിലീസ് നീണ്ടു നീണ്ടു പോകുകയായിരുന്നു. സോഫിയ പോളാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


ലാലിന്റെ വിജയം തുടരുമോ?

2016 മോഹന്‍ലാലിനെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു. പുലിമുരുകന്‍ എന്ന ചിത്രം 150 കോടി ക്ലബ്ബില്‍ കയറിയതും ലാല്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച് അവിടെ ആരാധകരെ നേടിയതും പോയ വര്‍ഷമാണ്. റിലീസ് ചെയ്ത ജനത ഗാരേജ്, മനമാന്ത, ഒപ്പം എന്നീ ചിത്രങ്ങളെല്ലാം മികച്ച വിജയവും കലക്ഷനും നേടി. ആ വിജയം മുന്തിരി വള്ളികളിലും ആവര്‍ത്തിയ്ക്കും എന്നാണ് ആരാധകരുടെ വിശ്വാസം.


ജോമോനൊപ്പം

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിനൊപ്പമാണ് ഇപ്പോള്‍ മുന്തിരി വള്ളികളും തളിര്‍ക്കുന്നത്. ജോമോനും സമരത്തെ തുടര്‍ന്ന് റിലീസ് തടസ്സങ്ങളെ നേരിട്ട ശേഷം ഇന്നലെ (ജനുവരി 19) യാണ് റിലീസായത്. ഈ മത്സരത്തില്‍ ആര് ജയിക്കും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍.
English summary
Mohanlal fans celebrating the release of Munthiri Vallikal Thalirkkumbol

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam