ലൂസിഫറില്‍ ലാലേട്ടന്‍ പൊളിച്ചടുക്കിയെന്ന് ആരാധകര്‍! പൃഥ്വിക്ക് നന്ദിയറിയിച്ച് മോഹന്‍ലാല്‍ ഫാന്‍സ്!
മോഹന്‍ലാലിന്റെ ലൂസിഫര്‍ റിലീസ് ആഘോഷമാക്കികൊണ്ടിരിക്കുകയാണ് ആരാധകര്‍. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭത്തെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. വമ്പന്‍ റിലീസായി എത്തിയ ലൂസിഫറിന് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ മാസും ക്ലാസും ചേര്‍ന്ന പ്രകടനം തന്നെയാണ് ചിത്രത്തിലുളളതെന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇത്തവണ ഡീഗ്രേഡിങ്ങിനേക്കാള്‍ കൂടുതല്‍ മികച്ച അഭിപ്രായങ്ങളാണ് പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ആരാധകര്‍ അല്ലാത്തവര്‍ പോലും സിനിമയെക്കുറിച്ച് നല്ല വിലയിരുത്തലുകള്‍ പങ്കുവെക്കുന്നു. കാര്‍ത്തിക്ക് സുബ്ബരാജ് രജനീകാന്തിന്റെ പേട്ട സമ്മാനിച്ചതു പോലെയാണ് പൃഥ്വി ആരാധകര്‍ക്ക് ലൂസിഫര്‍ തന്നിരിക്കുന്നതെന്ന് കമന്റുകള്‍ വരുന്നു. അതേസമയം തന്നെ ലാലേട്ടന്റെ ഗംഭീര സിനിമ സമ്മാനിച്ച പൃഥ്വിക്ക് നന്ദിയറിച്ച് മോഹന്‍ലാല്‍ ഫാന്‍സ് എത്തിയിരുന്നു.

ലൂസിഫറിന്റെ വിജയം
ഈ വര്‍ഷമാദ്യം പൊങ്കല്‍ റിലീസായി എത്തി ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയ സിനിമയായിരുന്നു രജനിയുടെ പേട്ട. ഇതേപോലെയാണ് ലാലേട്ടന്റെ ലൂസിഫര്‍ എന്ന സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ വന്ന പ്രതികരണങ്ങള്‍. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെ ആരാധകര്‍ ഏങ്ങനെ കാണാന്‍ ആഗ്രഹിച്ചുവോ അതു പോലെ തന്നെ പൃഥ്വി ചിത്രം എടുത്തിരിക്കുന്നു. സ്റ്റീഫന്‍ നെടുമ്പളളിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി ലാലേട്ടന്‍ ഗംഭീരമാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം
ലൂസിഫര്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറുമെന്നും ആദ്യ ഷോകള്‍ അവസാനിച്ചതോടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏതായാലും ആരാധകരെ നിരാശപ്പടുത്താത്ത ഒരു ചിത്രമായി മാറിയിരിക്കുകയാണ് ലൂസിഫര്‍. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് മണിക്കുറിനടുത്ത് നീണ്ടു നില്‍ക്കുന്ന സിനിമ ഉടനീളം ആരാധകരെ ആനന്ദലഹരിയില്‍ ആറാടിക്കുന്നുണ്ട്. അവസാനം ഒരു കിടിലന്‍ ക്ലൈമാക്‌സും പ്രേക്ഷകന് സിനിമ സമ്മാനിക്കുന്നുണ്ടെന്നും അറിയുന്നു.

ആവേശമായി സ്റ്റീഫന്‍ നെടുമ്പളളി
സിനിമയ്ക്ക് വരുന്ന മികച്ച പ്രതികരണങ്ങള്‍ക്കിടെ ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന പടങ്ങളെയെല്ലാം ലൂസിഫര്‍ മറികടക്കുമെന്നാണ് അറിയുന്നത്. പുലിമുരുകാ നീ തീര്‍ന്നെടാ എന്നുളള ഒരു ആരാധകന്റെ കമന്റ് ശ്രദ്ധേയമായി മാറിയിരുന്നു. അമിത പ്രതീക്ഷകളില്ലാതെയാണ് പലരും സിനിമ കാണാനെത്തിയിരുന്നത്. അത് ശരിക്കും സിനിമയുടെ വിജയത്തില്‍ ഇപ്പോള്‍
പ്രതിഫലിക്കുന്നുമുണ്ട്.

പൃഥ്വിയുടെ മേക്കിങ്ങ്
ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ മേക്കിങ്ങിനെക്കുറിച്ചുമാണ് എല്ലാവര്‍ക്കും പറയാനുളളത്. മാസും ക്ലാസും ചേര്‍ന്ന ഒരു സിനിമയായിട്ടാണ് പൃഥ്വി ലൂസിഫര്‍ ഒരുക്കിയിരിക്കുന്നതെന്ന് അഭിപ്രായങ്ങള്‍ വരുന്നു. സ്റ്റീഫന്‍ നെടുമ്പളളിയെന്ന ലാലേട്ടന്റെ കഥാപാത്രത്തെ അത്രത്തോളം മികവുറ്റ രീതിയില്‍ അവതരിപ്പിക്കാന്‍ പൃഥ്വിക്ക് സാധിച്ചിട്ടുണ്ട്. പ്രേക്ഷകരേക്കാള്‍ കൂടുതല്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കായിരിക്കും ലൂസിഫര്‍ ആവേശമായി മാറുക.
Recommended Video


നന്ദിയറിയിച്ച് ആരാധകര്‍
ലൂസിഫറിന്റെ വിജയത്തിന് മോഹന്‍ലാല്‍ ആരാധകര്‍ പൃഥ്വിരാജ് സുകുമാരന് നന്ദിയറിയിച്ചത് ശ്രദ്ധേയമായിരുന്നു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് ഫാന്‍ പേജിലൂടെയായിരുന്നു നന്ദി അറിയിച്ച് ആരാധകര്‍ എത്തിയിരുന്നത്. ലാലേട്ടന്‍ ആരാധകര്‍ക്ക് ഒന്നടങ്കം ഒരു ഗംഭീര സിനിമ സമ്മാനിച്ചതിനാണ് പൃഥ്വിയെ അഭിനന്ദിച്ച് ഇവര്‍ എത്തിയിരിക്കുന്നത്. ലൂസിഫറിന്റെ ആദ്യ ഷോകള്‍ അവസാനിച്ച ശേഷമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് വന്നത്. പൃഥ്വിരാജിനുളള ആരാധകരുളള നന്ദി പ്രകടനം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.
പോസ്റ്റ് കാണൂ


Click it and Unblock the Notifications