»   » വിനീത് ശ്രീനിവാസന് ലാലേട്ടനെ അങ്കിളെന്നു വിളിക്കാം.. വേദനിപ്പിച്ചെങ്കില്‍ മാപ്പ്!

വിനീത് ശ്രീനിവാസന് ലാലേട്ടനെ അങ്കിളെന്നു വിളിക്കാം.. വേദനിപ്പിച്ചെങ്കില്‍ മാപ്പ്!

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മോഹന്‍ലാലിനെ അങ്കിളെന്നു വിളിച്ച വിനീത് ശ്രീനിവാസനെതിരെ ആരാധകര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജിമ്മിക്കി കമ്മല്‍ ഗാനത്തിനൊത്ത് മോഹന്‍ലാല്‍ ചുവടു വെക്കുന്ന വീഡിയോ ഷെയര്‍ ചെയ്തതിനൊപ്പമായിരുന്നു ലാലങ്കിള്‍ എന്ന് വിനീത് പോസ്റ്റ് ചെയ്തത്.

ലാലങ്കിളിന്‍റെ ജിമ്മിക്കി കമ്മല്‍... വിനീതിനെ കൊന്നു കൊല വിളിച്ച് ആരാധകര്‍ .. അങ്കിളല്ല ഏട്ടന്‍!

ഓടി വന്ന് പൊട്ടിക്കരഞ്ഞ് സെറ്റിയില്‍ വീഴണം.. കരച്ചിലോടെ തുടങ്ങിയ മഞ്ജു വാര്യര്‍!

നായികമാരെ കെട്ടിപ്പിടിക്കുമ്പോള്‍ അമാലിന്റെ ഭാവത്തെക്കുറിച്ച് ദുല്‍ഖര്‍.. പുരികം ചുളിയുമോ?

വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിലായിരുന്നു വിമര്‍ശനം. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായിരുന്നു. ഈ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ് പ്രവര്‍ത്തകര്‍. ഫാന്‍സ് പേജിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനയ കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട്. ഇവരുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

വിനീതിനെ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍

ജിമ്മിക്കി കമ്മലിനൊപ്പം മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ചുവടു വെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ വീഡിയോ വിനീത് ശ്രീനിവാസന്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനോടൊപ്പം ലാലങ്കിളിന്റെ ജിമ്മിക്കി കമ്മല്‍ എന്നായിരുന്നു വിനീത് എഴുതിയത്.

അങ്കിളെന്നു വിളിച്ചത് ഇഷ്ടപ്പെട്ടില്ല

മോഹന്‍ലാലിനെ അങ്കിളെന്നു വിളിച്ചത് ആരാധകരെ പ്രകോപിപ്പിച്ചു. താരപുത്രന്റെ പോസ്റ്റിനു താഴെ രൂക്ഷ വിമര്‍ശനമായിരുന്നു. അങ്കിളെന്നു വിളിച്ചത് വലിയ അപരാധമെന്ന തരത്തിലായിരുന്നു ഇവര്‍ വിലയിരുത്തിയത്.

വിനീത് ശീലിച്ചിട്ടുള്ളത്

മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയെ ചെറുപ്പം മുതല്‍ക്കേ കണ്ടു വളര്‍ന്നതാണ് വിനീത്. ചെറുപ്പം മുതല്‍ക്കെ അങ്കിളെന്നാണ് വിളിച്ചു ശീലിച്ചിട്ടുള്ളത്. അവര്‍ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് മനസ്സിലാക്കാതെയാണ് ചില ആരാധകര്‍ വിമര്‍ശിച്ചിട്ടുള്ളതെന്നും ഫാന്‍സ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

സ്വഭാവികമായ കാര്യമാണ്

മോഹന്‍ലാലിനെ കുഞ്ഞുന്നാള്‍ മുതലേ അങ്കിളെന്നാണ് വിനീത് വിളിച്ചു ശീലിച്ചത്. അങ്ങനെ വിളിക്കാനുള്ള അടുപ്പവും സ്വാതന്ത്ര്യവും അവര്‍ക്കിടയിലുണ്ട്. അത് സ്വാഭാവികമായ കാര്യമാണെന്നുമാണ് ഫാന്‍സ് പ്രവര്‍ത്തകര്‍ കുറിച്ചിട്ടുള്ളത്.

വേദനിപ്പിച്ചെങ്കില്‍ മാപ്പ്

മോഹന്‍ലാല്‍ ആരാധകരുടെ ഭാഗത്തു നിന്ന് വേദനിപ്പിക്കുന്ന പ്രവര്‍ത്തികള്‍ വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഫാന്‍സ് പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

English summary
Mohanlal fans facebook post.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam