കൊച്ചിയില്‍ കാലുകുത്തിക്കില്ലെന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ കോലം കത്തിച്ചവര്‍ക്കുള്ള ഫാന്‍സിന്റെ മറുപടി
വിവാദത്തില്‍ മുങ്ങിയ മലയാള സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അരങ്ങുതകര്‍ക്കുകയാണ്. അമ്മയുടെ പ്രസിഡന്റായി കഴിഞ്ഞ വാരത്തിലാണ് മോഹന്‍ലാല്‍ ചാര്‍ജെടുത്തത്. അതിന് പിന്നാലെ തന്നെ വിവാദങ്ങളുമെത്തി. യോഗത്തില്‍ ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കാമെന്ന് ധാരണയായിരുന്നു. ഈ നടപടിയെ വിമര്‍ശിച്ച് നിരവധി പേര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം വ്യാപകമായി തുടരുന്നതിനിടയിലാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ താരത്തെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് രേവതിയുള്‍പ്പടെയുള്ളവര്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നടിയും കൂട്ടുകാരുമടക്കം നാല് പേര്‍ സംഘടനയില്‍ നിന്നും രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയായാണ് കൊച്ചിയിലും ആലപ്പുഴയിലുമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.

സിനിമയില്‍ നായകന്‍ ജീവിതത്തിലോ?
മോഹന്‍ലാലിന്റെ സിനിമകളുടെ ചിത്രീകരണം തടയുമെന്നും അദ്ദേഹത്തെ കൊച്ചിയില്‍ പ്രവേശിക്കാന്‍ സമ്മതിക്കില്ലെന്നും ആക്രോശിച്ചായിരുന്നു കോലം കത്തിച്ചത്. സിനിമയില്‍ നായകനായി നില്‍ക്കുമ്പോഴും ജീവിതത്തില്‍ അദ്ദേഹം വേട്ടക്കാരനൊപ്പമാണ് നില്‍ക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. ഇരയോടും വേട്ടക്കാരനോടും ഒരേ പോലെയുള്ള സമീപനം സ്വീകരിക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഫാന്‍സ് പ്രവര്‍ത്തകരുടെ മറുപടി
നിങ്ങൾ പ്രശസ്തി കിട്ടാൻ വേണ്ടി ലാലേട്ടന്റെ കോലം കത്തിച്ചത് കണ്ടു. മുഖ്യമന്ത്രി മാരുടെയും പ്രധാന മന്ത്രിയുടെയും കോലങ്ങൾ കത്തിക്കുന്നു അത് 4 ആൾക്കാർ ഉണ്ടെങ്കിൽ ആർക്കും ചെയമലോ. അതിലൊന്നും ഞങ്ങൾക്ക് പ്രശനമില്ല. ലാലേട്ടൻ കൊച്ചിയിൽ കാലു കുത്തിക്കില്ല ഷൂട്ടിങ് തടയും എന്നൊക്കെ പറയുന്നത് കേട്ടു.

വെല്ലുവിളി ഇങ്ങനെ
മോഹന്‍ലാൽ ഫാൻസ് വെല്ലുവിളിക്കുന്നു നിങ്ങളെ. പിന്നെ ഒരു കാര്യം.ഞങ്ങൾക്ക് ജാതി,മതം,രാഷ്ട്രീയം, ഇല്ല. ഒറ്റവികാരം മോഹൻലാൽ.ആവശ്യമില്ലാതെ ഇങ്ങോട്ട് കേറി മേയാൻ വന്നാൽ പൊളിച്ചടുക്കി ആറ്റിൽ താഴ്ത്തും.പറയുന്നത് ആരാണെന്ന് മനസിലാക്കി വെച്ചോ.ഫാന്‍സ് ഗ്രൂപ്പിലൂടെ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടി ഫാന്‍സും ഇടപെട്ടു
ഞങ്ങൾ മമ്മൂക്ക ഫാൻസ് ലാലേട്ടനെയും ലാലേട്ടൻ ഫാൻസ് മമ്മൂക്കാനെയും കളിയാക്കും ട്രോളും തെറി വിളിക്കും പക്ഷെ എത്ര വലിയ നടന്റെ ഫാൻസ് ആയാലും എത്ര വലിയ മഹാൻ ആയാലും പുറത്ത് നിന്നും ആരാ
യാലും മമ്മൂക്ക ലാലേട്ടൻ ഇവരെ കുറിച്ച് പറഞ്ഞാൽ അവരുടെ മേലെ ഞങ്ങൾ രണ്ട് ഫാൻസും കൂടെ ഒരുമിച്ച് പൊങ്കാല മഹോത്സവം നടത്തും.

പോസ്റ്റുകള്‍ വൈറലാവുന്നു
മലയാളത്തിന്റെ അഭിമാന താരമായ മോഹന്‍ലാലിന്റെ കോലം കത്തിച്ചതില്‍ വ്യാപക പ്രതിഷേധം രേഖപ്പെടുത്തി ഫാന്‍സ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ക്ഷണനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലാവുന്നത്. മോഹന്‍ലാലിന്റെ ആരാധകര്‍ മാത്രമല്ല മമ്മൂട്ടി ആരാധകരും വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications