പാക്ക് സൈറ്റ് മോഹന്‍ലാല്‍ ആരാധകര്‍ ഹാക്ക് ചെയ്തു
നമ്മളോടാണ് കളി. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മാരിയ ഷറപ്പോവയുടെ ഫേസ്ബുക്കില്‍ പോയി തെറിപ്പാട്ട് നടത്താന്‍ പോലും മടിക്കാത്തവരാണ് നുമ്മ മലയാളികള്‍. പത്ത് ഇങ്ങോട്ട് തന്നാല്‍ നൂറായി തിരിച്ചടിക്കും. പിന്നെ ആരാധന പുരുഷന്‍ ലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്താലുള്ള സ്ഥിതി പറയാനുണ്ടോ.
മോഹന്‍ലാലിന്റെ ഔദ്യോഗിക ബ്ലോഗ് ഹാക്ക് ചെയ്തതിന് പിന്നാലെ പാക്ക് സൈറ്റുകള്‍ക്ക് നേരെ ലാല്‍ ഫാസിന്‍സിന്റെ സൈബര്‍ ആക്രമണം. പാക്ക് പീപ്പ്ള്‍സ് പാര്‍ട്ടിയുടെ ഒദ്യോഗിക വെബ്‌സൈറ്റിനു നേരെ സൈബര്‍ ഇന്ത്യന്‍ ഹാക്കേഴ്‌സ് ആക്രമണം നടത്തിയിരുന്നു. കൂടാതെ പാക്ക് റെയിലിന്റെ വൈബ്‌സൈറ്റും ഹാക്ക് ചെയ്തിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിന്റെ ചിത്രം വച്ചും ഒരു പേജ് ഹാക്ക് ചെയ്തിരിക്കുന്നു. മോഹന്‍ലാലിന്റെ 'സ്പടിക'ത്തിലെ ചിത്രത്തോടൊപ്പം ലാലേട്ടന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് തിരിച്ചടിയാണെന്നും പറയുന്നുണ്ട്. 'നീ പോടാ മോനെ ദിനേശാ' എന്ന ലാലിന്റെ ഡയലോഗും ഉണ്ട് (ഈ ലിങ്ക് തുറന്നാല്‍ കാണാം). എന്നാല്‍ pepce.gov.pk എന്ന വെബ്‌സൈറ്റിന്റെ ഹോം പേജില്‍ എത്തിയാല്‍ സൈറ്റ് നിര്‍മാണത്തിലാണെന്ന സന്ദേശമാണ് കാണുന്നത്.
മോഹന്‍ലാലിന്റെ 'ദ കംപ്ലീറ്റ് ആക്ടര്‍' എന്ന സൈറ്റിന്റെ ഭാഗമായ ബ്ലോഗാണ് കഴിഞ്ഞ ചൊവ്വാഴ്ച ടീം സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തത്. സൈറ്റില്‍ പാക്കിസ്ഥാന്റെ പതാകയും കാശ്മീര്‍ സ്വതന്ത്ര്യമാക്കണമെന്ന സന്ദേശവുമുണ്ടായിരുന്നു. സംഭവത്തിനെതിരെ ലാല്‍ ഡി ജി പിയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications