»   » പിറന്നാളിന് മോഹന്‍ലാല്‍ ചിത്രം ആന്ധ്രയില്‍ റീറിലീസ്, പിന്നില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ആരാധകർ!!!

പിറന്നാളിന് മോഹന്‍ലാല്‍ ചിത്രം ആന്ധ്രയില്‍ റീറിലീസ്, പിന്നില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ആരാധകർ!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ 57ാം പിറന്നാളാണ് മെയ് 21ന്. അന്നേ ദിവസം അദ്ദേഹത്തിന്റെ ആരാധകര്‍ നിരവധി ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളായ നരസിംഹവും സ്ഫടികവും ഇന്നേദിവസം റീറിലീസ് ചെയ്യുകയാണ് കേരളത്തിലെ തിയറ്ററുകളില്‍.

ആ നോട്ടത്തിലുമുണ്ട് പ്രണയം!!! പ്രഭാസിനോടുള്ള പ്രണയം അനുഷ്‌കയുടെ കണ്ണുകള്‍ പറയും!!!

ആ ചുണ്ടുകള്‍ കടിച്ച് തിന്നാന്‍ തോന്നുന്നു, പിന്നെയോ??? മോഹന്‍ലാലിനെ കണ്ട നടിയുടെ ആഗ്രഹങ്ങള്‍!!!

ഇങ്ങ് കേരളത്തില്‍ മാത്രമല്ല ആന്ധ്രപ്രദേശിലും മോഹന്‍ലാലിന് പിറന്നാള്‍ ആഘോഷം ഒരുക്കിയിരിക്കുകയാണ് ആരാധകര്‍. ആന്ധ്രയിലെ പിറന്നാള്‍ ആഘോഷത്തിന് പിന്നില്‍ മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല തെലുങ്ക് സൂപ്പര്‍ സ്റ്റാറിന്റെ ആരാധകരും ഉണ്ട്. മോഹന്‍ലാല്‍ ചിത്രം അവിടെ റീറിലീസ് ചെയ്താണ് അവരുടെ ആഘോഷം.

കുമ്മനത്തിന്റെ ധൈര്യം ചോര്‍ന്നോ!!! ജയിലില്‍ പോകാന്‍ ഇപ്പോള്‍ പേടി? പറഞ്ഞത് വിഴുങ്ങി കുമ്മനം? 

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ഇപ്പോള്‍ തെലുങ്കിലും പ്രിയപ്പെട്ട നടനാണ്. മനമന്ത, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രക്ഷകര്‍ക്കിടയിലും ആരാധകരെ സൃഷ്ടിക്കാന്‍ മോഹന്‍ലാലിന് സാധിച്ചിട്ടുണ്ട്. തെലുങ്കിലെ മറ്റേതൊരു താരങ്ങളേയും പോലെ മോഹന്‍ലാലിനും ഫാന്‍സ് ക്ലബ് ഉണ്ട്.

മോഹന്‍ലാല്‍ ചിത്രത്തിന് ആന്ധ്രയില്‍ റീറിലീസി ഒരുക്കി ആഘോഷിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ജൂനിയിര്‍ എന്‍ടിആറിന്റെ ആരാധകരാണ്.

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ ചിത്രം ഇരുപതാം നൂറ്റാണ്ടിലെ നായക കഥാപാത്രം സാഗര്‍ ഏലിയാസ് ജാക്കിയെ പ്രധാന കഥാപാത്രമാക്കി അമല്‍ നീരദ് ഒരുക്കിയ സാഗര്‍ ഏലിയാസ് ജാക്കിയാണ് തെലുങ്കില്‍ റീറിലീസ് ചെയ്യുന്നത്. മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് ചിത്രങ്ങളിലൊന്നാണ് സാഗര്‍ ഏലിയാസ് ജാക്കി.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ഫാന്‍സ് ഷോകള്‍ നടത്തിയിട്ടുണ്ടെങ്കിലും കേരളത്തിന് പുറത്ത് ഒരു മലയാള നടന്റെ ചിത്രത്തിന് ഫാന്‍സ് ഷോ ഇതാദ്യമാണ്. ആ നേട്ടവും മോഹന്‍ലാലിന്. തെലുങ്കിലേയും തമിഴിലേയും താരചിത്രങ്ങള്‍ക്ക് കേരളത്തില്‍ ഫാന്‍ ഷോ സംഘടിപ്പിച്ചിട്ടുണ്ട്.

ജനതാഗാരേജ് എന്ന ചിത്രമാണ് മോഹന്‍ലാലിന് തെലുങ്കില്‍ ആരാധകരെ നേടിക്കൊടുത്തത്. ജൂനിയര്‍ എന്‍ടിആറിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. ചിത്രം ആ വര്‍ഷത്തെ മികച്ച ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ജനതാ ഗാരേജിലെ പ്രകടനവും പരിഗണിച്ചിരുന്നു.

ജനതാഗാരേജിലൂടെ തെലുങ്കാന ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മോഹന്‍ലാലിന് ആരാധക പിന്തുണ ഏറി. മലയാളത്തില്‍ നിന്നും മൊഴിമാറ്റി എത്തിയ മോഹന്‍ലാല്‍ ചിത്രങ്ങളും തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായി. പുലമുരുകന്റെ തെലുങ്ക് പതിപ്പ് മന്യംപുലി അവിടെ സൂപ്പര്‍ ഹിറ്റായിരുന്നു. മറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റി എത്തുകയാണ്.

English summary
Mohanlal fans along with Jr NTR fans have arranged special screening of Sagar Alias Jacky in Andhra Pradesh for May 21. This is perhaps the first time that a fans show is being arranged for a Malayalam star outside Kerala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam