twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ചതില്‍ നിരാശ! ഏട്ടനെ കോമാളിയായി കണ്ടപ്പോള്‍ സഹിച്ചില്ലെന്ന് ഫാന്‍സ്!

    |

    Recommended Video

    ഏട്ടനെ കോമാളിയായി കണ്ടപ്പോള്‍ സഹിച്ചില്ലെന്ന് ഫാന്‍സ് | #Odiyan | filmibeat Malayalam

    അപ്രതീക്ഷിതമായി പ്രഖ്യാപിക്കു ഹര്‍ത്താലുകളും പ്രേക്ഷോഭവുമൊക്കെ ജനജീവിതത്തെ ബാധിക്കാറുണ്ട്. എന്തിനും ഏതിനും ഹര്‍ത്താല്‍ എ സ്ഥിതിവിശേഷത്തിലൂടെയാണ് ഇപ്പോള്‍ കേരളം കടുപോകുത്. അടിക്കടിയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുകയാണ്. ബിജെപി ഇത്തവണ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ പരസ്യമായ എതിര്‍പ്പുകളുമായാണ് സോഷ്യല്‍ മീഡിയ ഒടങ്കം രംഗത്തെത്തിയത്. ആശയപരമായി പാര്‍'ിക്കൊപ്പം നില്‍ക്കുവരെ പ്രകോപിപ്പിക്കു തരത്തിലുള്ള തീരുമാനവുമായാണ് ഇത്തവണയെത്തിയതെും ഇതേക്കുറിച്ച് ഖേദിക്കേണ്ടി വരുമെ അന്ത്യശാസന വരെ പലരും നല്‍കിയി'ുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിച്ചത്.

    മോഹന്‍ലാല്‍ ആരാധകരാണ് ഇത്തവണ ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കു സിനിമയായ ഒടിയന്‍ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കുതിനിടയിലായിരുു ഹര്‍ത്താല്‍ പ്രഖ്യാപനം. 35 രാജ്യങ്ങളിലായാണ് സിനിമ റിലീസ് ചെയ്യുത്. തിരുവനന്തപുരത്ത് മാത്രമായി 139 പ്രദര്‍ശനങ്ങളാണ് നടത്തുത്. പുലര്‍ച്ചെ നാല് മുതലാണ് ചിത്രം പ്രദര്‍ശിപ്പിച്ച് തുടങ്ങുത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയാണ്.

    <strong>രണ്ടാമൂഴത്തിലെങ്ങാനും തൊട്ടാല്‍ ആ കൈ വെട്ടും! ഒടിയന്‍ റിലീസിന് അറഞ്ചം പുറഞ്ചം ട്രോള്‍! കാണൂ! </strong>രണ്ടാമൂഴത്തിലെങ്ങാനും തൊട്ടാല്‍ ആ കൈ വെട്ടും! ഒടിയന്‍ റിലീസിന് അറഞ്ചം പുറഞ്ചം ട്രോള്‍! കാണൂ!

    ഒടിയനെക്കാണാനായി കാത്തിരിക്കുന്നതിനിടയില്‍

    ഒടിയനെക്കാണാനായി കാത്തിരിക്കുന്നതിനിടയില്‍

    മലയാള സിനിമാലോകവും ആരാധകരുമെല്ലാം ഒടിയനെക്കാണാനായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനമെത്തിയത. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലെത്തിയ ആഹ്വാനത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇനിയങ്ങോട്ട് പാര്‍ട്ടി പരിപാടികളില്‍ സഹകരിക്കില്ലെന്ന കടുത്ത തീരുമാനം വരെ പലരും കൈക്കൊണ്ടിരുന്നു. ഏട്ടന്‍ ഫാന്‍സുകാരുടെ പൊങ്കാലയായിരുന്നു ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍.

    അണിയറപ്രവര്‍ത്തകരുടെ തീരുമാനം

    അണിയറപ്രവര്‍ത്തകരുടെ തീരുമാനം

    റിലീസ് മാറ്റി വെക്കുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു പലരും ഉന്നയിച്ചത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇക്കാര്യത്തെക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിച്ചിരുന്നുവെങ്കിലും അണിയറപ്രവര്‍ത്തകര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തുകയും റിലീസ് മാറ്റിയാലുണ്ടാവുന്ന കാര്യങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ചര്‍ച്ചകള്‍ തുടരുന്നതിനിടയിലെല്ലാം പൊങ്കാലയും ശക്തമായിരുന്നു.

    റിലീസ് മാറ്റിയാല്‍ കോടികളുടെ നഷ്ടം

    റിലീസ് മാറ്റിയാല്‍ കോടികളുടെ നഷ്ടം

    പ്രീ ബിസിനസ്സിലൂടെ 100 കോടി നേടിയ സിനിമ ആദ്യ ദിന കലക്ഷനിലും റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് ആരാധകരും അണിയറപ്രവര്‍ത്തരും പറഞ്ഞത്. മറ്റ് ഭാഷകളില്‍ റിലീസ് ചെയ്യുകയും മലയാള പതിപ്പ് മാറ്റി വെക്കുകയും ചെയ്താല്‍ അത് വ്യാജ പതിപ്പ് പുറത്തുവിടുന്നതിലേക്ക് നയിക്കുമെന്നും അതിലൂടെ കോടികളുടെ നഷ്ടമാണ് സംഭവിക്കുകയെന്നും മനസ്സിലാക്കിയതിന് പിന്നാലെയായാണ് സിനിമയുടെ റിലീസിന് പ്രശ്‌നമുണ്ടാവില്ലെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ വ്യക്തമാക്കിയത്. എന്നാല്‍ അങ്ങനെയായിരുന്നില്ല സംഭവിച്ചത്.

    സിനിമയെ ഒഴിവാക്കി

    സിനിമയെ ഒഴിവാക്കി

    പാല്‍, പത്രം, ഇവയാണ് സാധാരണയായി ഹര്‍ത്താലില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാറുള്ളത്. എന്നാല്‍ ഇത്തവണ സിനിമയും കൂടി ആ ലിസ്റ്റില്‍ ഇടം പിടിക്കുകയായിരുന്നു. തിയേറ്ററുകളിലേക്ക് പോവുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞിരുന്നു. അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    ബിജെപി ഓഫീസിലേക്ക് ഫോണ്‍ കോള്‍

    ബിജെപി ഓഫീസിലേക്ക് ഫോണ്‍ കോള്‍

    ഒടിയനെക്കാണാനായി കാത്തിരിക്കുന്നതിനിടയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെയുള്ള പ്രതിഷേധം വ്യക്തമാക്കുന്നതിനായി ബിജെപി ഓഫീസിലേക്ക് വിളിച്ച് രോഷാകുലനായ യുവാവിന്റെ ഓഡിയോ ക്ലിപ്പും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപിക്കൊപ്പമാണെന്നും ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണകാരണം അതല്ലെന്ന് വ്യക്തമായിട്ടും ഹര്‍ത്താല്‍ നടത്തുന്നതിനെതിരെയുള്ള പ്രതിഷേധവും ആരാധകന്‍ വ്യക്തമാക്കിയിരുന്നു.

    പ്രതിഷേധക്കാര്‍ തിയേറ്ററുകളിലേക്ക്

    പ്രതിഷേധക്കാര്‍ തിയേറ്ററുകളിലേക്ക്

    ഒടിയന്റെ പ്രദര്‍ശനം പുലര്‍ച്ചെ 4 മുതല്‍ ആരംഭിച്ചിരുന്നു. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയില്‍ പ്രതിഷേധക്കാര്‍ എത്തിയതോടെ സിനിമ നിര്‍ത്തിവെച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് പല തിയേറ്ററുകളും നേരത്തെ നിശ്ചയിച്ച ഷോയില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്. മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ പ്രദര്‍ശനം നിര്‍ത്തിവെച്ചതുമായി ബന്ധപ്പെട്ട് ആരാധകരും പ്രതിഷേധിച്ചിരുന്നു.

    എതിര്‍ക്കേണ്ടിയിരുന്നില്ലെന്ന് ആരാധകര്‍

    എതിര്‍ക്കേണ്ടിയിരുന്നില്ലെന്ന് ആരാധകര്‍

    ഒടിയനെക്കണ്ടതിന് ശേഷമാണ് പലരും സംഘി സഹോദരങ്ങളെ എതിര്‍ക്കേണ്ടതില്ലായിരുന്നുവെന്ന് പറഞ്ഞത്. സംവിധായകന്റെ തള്ള് കൂടിപ്പോയെന്നും അത് മാറ്റി നിര്‍ത്തിയാണ് സിനിമ എത്തിയതെങ്കില്‍ നല്ലൊരു അനുഭവമായി മാറിയേനെ എന്നുമായിരുന്നു പലരും അഭിപ്രായപ്പെട്ടത്. സംവിധായകന്റെ ഫേസ്ബുക്ക് പേജില്‍ ആരാധകരുടെ പൊങ്കാല ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

    English summary
    Mohanlal fans about Harthal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X